സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; 54,000ല്‍ താഴെ
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി 1120 രൂപയാണ് വര്‍ധിച്ചത്. ഇന്ന് 240 രൂപ കുറഞ്ഞ് സ്വര്‍ണവില 54000ല്‍ താഴെ എത്തി.
53,800 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. 30 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6725 രൂപയായി.
ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര് എത്തുന്നതാണ് വില ഉയര്‍ന്ന് നില്ക്കാന് കാരണം. മാര്‍ച്ച് 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്.