സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു; ഇന്നത്തെ നിരക്ക് അറിയാം
Posted On May 16, 2024
0
299 Views

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഒരു പവൻ സ്വർണത്തിന് 560 രൂപയുടെ വർദ്ധനവാണ് ഇന്ന് ഉണ്ടായത്.
ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 54,280 രൂപയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 6,785 രൂപയാണ്. കഴിഞ്ഞ ദിവസവും ഒരു പവൻ സ്വർണത്തിന്റെ വിലയില്‍ വർദ്ധനവ് സംഭവിച്ച് 53,720 രൂപയായിരുന്നു.
സംസ്ഥാനത്ത് സ്വർണവിലയില്‍ വർദ്ധനവ് സംഭവിച്ചിട്ടുണ്ടെങ്കിലും ഇന്നുവരെയുളള കണക്കുകള്‍ പരിശോധിക്കുമ്ബോള്‍ ആഗോളതലത്തില്‍ സ്വർണവ്യാപാരം നേരിയ നഷ്ടത്തിലാണ് നടക്കുന്നത്.