കുതിച്ചു കയറി സംസ്ഥാനത്തെ സ്വര്ണ്ണ വില: ഇന്ന് പവന് 54,080 രൂപ
Posted On June 7, 2024
0
267 Views

തുടർച്ചയായ രണ്ടാം ദിവസവും കേരളത്തിലെ സ്വർണ്ണ വിലയില് വർധന. ഇന്ന് പവന് 240 രൂപ കൂടി 54,080 രൂപ എന്ന നിലയിലും ഗ്രാമിന് 30 രൂപ ഉയർന്ന് 6,760 രൂപ എന്ന നിലയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ജൂണിലെ ഉയർന്ന വില നിലവാരമാണിത്. സ്വർണ്ണ വ്യാപാരം വെള്ളിയാഴ്ച്ച രാവിലെ ആഗോളതലത്തിലും നേട്ടത്തിലാണ് നടക്കുന്നത്. ഇന്നലെയും കേരളത്തില് സ്വർണ്ണവിലയില് വർദ്ധനവുണ്ടായിരുന്നു. കേരളത്തിലെ സ്വർണ്ണവില ഈ മാസത്തെ താഴ്ന്ന നിലയിലേക്കെത്തിയത് ജൂണ് മൂന്നിനാണ്.