മാറ്റമില്ലാതെ സ്വർണവില; ഇന്നത്തെ നിരക്കുകൾ അറിയാം

സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ ദിവസം പവന് 80 രൂപയുടെ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതോടെ പവന് 57,200 രൂപയിലാണ് ഇന്നും വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞിരുന്നത്. ഇതോടെ ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 7150 രൂപയാണ് നൽകേണ്ടത്.
നവംബർ മാസത്തിൽ 14,16,17 തീയതികളിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണം. ഒരു ഗ്രാം സ്വർണാഭരണം ലഭിക്കാൻ 6935 രൂപ നൽകിയാൽ മതിയായിരുന്നു.
നവംബർ 1ന് പവന് വില 59,080 രൂപയിലെത്തിയതാണ് സമീപ കാലത്തെ ഏറ്റവും ഉയർന്ന നിരക്ക്. ഒക്ടോബർ മാസം അവസാനത്തോടെ 60000ത്തിനോട് അടുത്ത സ്വർണ വില വീണ്ടും കുത്തനെ കുറയുന്ന ആശ്വാസത്തിലാണ് ഉപഭോക്താക്കൾ.