സ്വര്‍ണ്ണ വില വീണ്ടും ഉയരത്തില്‍; ഇന്ന് മാത്രം കൂടിയത് 120 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. റെക്കോര്‍ഡ് ഉയരത്തിലെത്തിയ സ്വര്‍ണവില ഇന്ന് പവന് 59,640 രൂപയാണ്.
120 രൂപയാണ് ഇന്ന് മാത്രം വർദ്ധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് നിലവില്‍ 7455 രൂപയാണ് നല്‍കേണ്ടത്. വെറും നാല് ദിവസം കൊണ്ട് 2000 രൂപയാണ് സ്വർണ്ണത്തിന് കൂടിയത്. കഴിഞ്ഞ ദിവസം പവന് 59,520 രൂപയായിരുന്നു സ്വര്‍ണവില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് വില ഉയരുന്നതാണ് ദൃശ്യമായത്. തിങ്കളാഴ്ച 360 രൂപ കുറഞ്ഞത് താത്കാലികം മാത്രമാണെന്ന് സൂചന നല്കി. അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനയാണ് കേരള വിപണിയിലും പ്രതിഫലിക്കുന്നത്.