സ്വര്ണ്ണവിലയില് വീണ്ടും വര്ദ്ധനവ്; ഇന്നത്തെ വിപണി നിരക്ക്
Posted On April 15, 2024
0
219 Views

സംസ്ഥാനത്ത് സ്വർണ്ണവിലയില് വീണ്ടും വർദ്ധനവ്. ഇന്ന് പവന് 440 രൂപയാണ് വർധിച്ചത്. 53,640 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില. ഗ്രാമിന് 55 രൂപയും വർധിച്ചു. ഒരു ഗ്രാം സ്വർണ്ണത്തിന് 6705 രൂപയാണ് ഇന്നത്തെ നിരക്ക്.
കഴിഞ്ഞ ദിവസം സ്വർണ്ണവിലയില് കുറവ് രേഖപ്പെടുത്തിയിരുന്നു. ശനിയാഴ്ച ഒറ്റയടിക്ക് 560 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അടുത്തിടെ കുറേ ദിവസങ്ങളായി സ്വർണ്ണവില റെക്കോർഡുകള് ഭേദിച്ച് മുന്നേറുകയായിരുന്നു. മാർച്ച് 29 നാണ് സ്വർണ്ണവില 50000 ത്തിന് മുകളിലെത്തിയത്. 50,400 രൂപയായിരുന്നു അന്നത്തെ സ്വർണ്ണവില.
Trending Now
യെമനിൽ 828 സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കി സൗദി
August 26, 2025