തുടര്‍ച്ചയായ ഇടിവുകള്‍ക്ക് പിന്നാലെ സ്വര്‍ണവിലയില്‍ മാറ്റമില്ല
സംസ്ഥാനത്ത് സ്വർണവിലയില്‍ മാറ്റമില്ല. ചൊവ്വാഴ്ച (25.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6625 രൂപയിലും പവന് 53,000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5515 രൂപയും പവന് 44,120 രൂപയുമാണ് നിരക്ക്. വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 95 രൂപയാണ് നിരക്ക്.
തിങ്കളാഴ്ച (24.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപയും പവന് 40 രൂപയുടെയും ഇടിവുണ്ടായി. എന്നാല്‍ തിങ്കളാഴ്ച വെള്ളി വിലയില്‍ മാറ്റമുണ്ടായിരുന്നില്ല.