സ്വര്‍ണം 75000 ത്തിലേക്ക് ?; കത്തിക്കയറുന്ന സ്വർണവില
ആഗോള തലത്തില്‍ തന്നെ സ്വർണത്തിന്റെ വില കുത്തനെ മുകളിലേക്ക് ഉയർന്നത് മലയാളികള്‍ക്കുണ്ടാക്കുന്ന നെഞ്ചിടിപ്പ് ചെറുതല്ല.
കുഞ്ഞിന്റെ ജനനം മുതല്‍ വിവാഹം വരെ പല ആവശ്യങ്ങള്‍ക്കായും അല്ലാതെ നിക്ഷേപമെന്ന നിലയിലും സ്വർണാഭരണം വാങ്ങുന്നവരാണ് മലയാളികള്‍. സ്വർണ വില ഓരോ ദിവസവും ഉയർന്ന് പോകുന്നത് വലിയ വിഭാഗം മലയാളികള്‍ക്ക് ആശങ്കയാണ്. സ്വർണ വിലയുടെ ഇപ്പോഴത്തെ പോക്ക് എവിടെ ചെന്ന് നില്‍ക്കുമെന്ന ചോദ്യം വലിയ തോതില്‍ ചർച്ചയാക്കപ്പെടുന്നുണ്ട്. സ്വർണ വിലയിലെ കുതിപ്പ് ഇപ്പോഴെങ്ങും അവസാനിക്കില്ലെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. അതേസമയം അന്താരാഷ്ട്ര വിപണിയിലെ സ്വർണവില വർധന തുടരുമെന്നും കേരളത്തില്‍ വില 24 കാരറ്റിന് 75000 രൂപയിലേക്ക് പോകാനുള്ള സാധ്യതയുണ്ടെന്നുമാണ് വിദഗ്ദ്ധര്‍ പറയുന്നത്.
ഗ്രാമിന് പത്തു രൂപയുടെയും പവന് 80 രൂപയുടെയും വര്‍ധനയോടെ ഇന്നലെയും സര്‍വകാല റിക്കാര്‍ഡിലാണ് വില്പന നടന്നത്. ഇതോടെ ഗ്രാമിന് 6,620 രൂപയും പവന് 52,960 രൂപയുമായി.