സ്വർണവില കൂടിയോ അതോ കുറഞ്ഞോ ? ഇന്നത്തെ വില അറിയാം
Posted On January 5, 2025
0
9 Views
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 57,720 രൂപയാണ്. 7,215 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ ഇന്നത്തെ വില. പുതുവർഷത്തിൽ ആദ്യം 640 രൂപ വർദ്ധിച്ച് പവന് 58,080 രൂപയായതിന് ശേഷം കഴിഞ്ഞ ദിവസം പവന് 360 രൂപ കുറഞ്ഞിരുന്നു. സംസ്ഥാനത്തെ വെള്ളി വില ഇന്ന് ഗ്രാമിന് 99 രൂപയും കിലോഗ്രാമിന് 99000 രൂപയുമാണ്.
2024 ജനുവരിയിൽ 46,520 രൂപയായിരുന്നു സ്വർണത്തിന്റെ വില. ഏപ്രിലിൽ 50,000 രൂപകടന്ന സ്വർണ വില, 2024 ഡിസംബറോടെ 57,000 കടന്നു.2025-ൽ സ്വർണവില 65,000 കടക്കുമെന്നാണ് വിലയിരുത്തൽ.
Trending Now
ക്യാമ്പസ് കഥ പറയുന്ന “PDC അത്ര ചെറിയ ഡിഗ്രി അല്ല”
December 31, 2024