സംസ്ഥാനത്തെ ഇന്നത്തെ സ്വർണ്ണവില അറിയാം
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ മാറ്റമില്ല. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെ സ്വർണവില കുറഞ്ഞിരുന്നു. 120 രൂപയാണ് ഇന്നലെ ഒരു പവന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,080 രൂപയാണ്.
മൂന്ന് ദിവസംകൊണ്ട് സംസ്ഥാനത്ത് 480 രൂപ വര്‍ധിച്ച ശേഷമാണ് ഇന്നലെ വില ഇടിഞ്ഞത്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപയാണ് കുറഞ്ഞത്. വിപണി വില 7135 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപയാണ് കുറഞ്ഞത്. വിപണിവില 5895 രൂപയാണ്. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. ഒരു രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം ഹാള്‍മാർക്ക് വെള്ളിയുടെ വില 95 രൂപയാണ്.