റെക്കോര്‍ഡ് വിലയില്‍ നിന്നും കുത്തനെ താഴേക്ക്; സ്വര്‍ണ വിലയില്‍ ഇടിവ്
സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുറയുന്നത്. സർവ്വകാല റെക്കോർഡിലെത്തിയ സ്വർണവില ഇന്നലെ ഇടിയുകയായിരുന്നു. പവൻ ഇന്ന് 360 രൂപ കുറഞ്ഞു. ഇന്നലെ 120 രൂപ കുറഞ്ഞിരുന്നു.
ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 54520 രൂപയാണ്. രണ്ട് ദിവസംകൊണ്ട് 480 രൂപയാണ് കുറഞ്ഞത്.
ബുധനാഴ്ച സ്വർണവില ഒറ്റയടിക്ക് 720 രൂപ വർധിച്ച് 55,000 ത്തിലേക്ക് എത്തിയിരുന്നു. നിക്ഷേപകർ ഉയർന്ന വിലയില്‍ ലാഭം എടുത്തതോടെ വില ഇടിയുകയായിരുന്നു. വിപണിയില്‍ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6815 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5660 രൂപയാണ്.
വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു രൂപ കുറഞ്ഞ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 97 രൂപയായി.