സ്വർണ്ണം വീണ്ടും കുതിക്കുന്നു; ഇന്നും വിലയിൽ വർദ്ധനവ്
Posted On February 8, 2025
0
144 Views
സംസ്ഥാനത്ത് ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്ന് വർധനവ്. 120 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് കൂടിയത്. ഒരു പവൻ സ്വർണത്തിന് 63560 രൂപയാണ് ഇന്ന് നൽകേണ്ട വില. റെക്കോർഡ് വിലയിലാണ് ഇപ്പോൾ സ്വർണ വ്യാപാരം നടക്കുന്നത്.
ഒരു ഗ്രാം സ്വർണത്തിന് 15 രൂപയാണ് ഇന്ന് വർധിച്ചത്. 7945 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില.
Trending Now
An anthem forged in fire!👑🔥
October 29, 2025













