സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് ഇടുമോ?? മൂന്ന് ദിവസത്തിനിടെ വര്‍ധിച്ചത് ആയിരത്തിലധികം രൂപ

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 64,000 കടന്ന് കുതിച്ചു. പവന് 520 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 64000 കടന്നത്. 64,280 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 65 രൂപയാണ് വര്‍ധിച്ചത്. 8035 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
11ന് രേഖപ്പെടുത്തിയ 64,480 രൂപയാണ് എക്കാലത്തെയും ഉയര്‍ന്ന സ്വര്‍ണവില. 65,000 എന്ന സൈക്കോളജിക്കല്‍ ലെവലും കടന്ന് സ്വര്‍ണവില മുന്നേറുമെന്ന സൂചനയാണ് ലഭിക്കുന്നത്. 11ന് 64,480 രൂപയായി ഉയര്‍ന്ന സ്വര്‍ണവില പിന്നീട് 63,120 രൂപയായി താഴ്ന്ന ശേഷമാണ് തിരിച്ചുകയറിയത്. മൂന്ന് ദിവസത്തിനിടെ ആയിരത്തിലധികം രൂപയാണ് വര്‍ധിച്ചത്.