രാജ്യത്ത് 752 പേര്‍ക്ക് കൂടി കൊവിഡ്

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 752 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കൊവിഡ് ബാധിച്ച് നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ രണ്ട് മരണങ്ങളും കര്‍ണാടകയിലും രാജസ്ഥാനിലും ഓരോ മരണവും റിപ്പോര്‍ട്ട് ചെയ്തതായി മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം മൂവായിരം കടന്നു. നിലവില്‍ 3,420 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ഇന്നലെ 328 കൊവിഡ് കേസുകളും ഒരു മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 5,33,332 ആയി ഉയര്‍ന്നു. 1.18 ശതമാനമാണ് മരണനിരക്ക്.