സംസ്ഥാനത്ത് പകര്ച്ചപ്പനി കൂടുന്നു
Posted On July 3, 2022
0
292 Views
സംസ്ഥാനത്ത് പകർച്ചപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നു. പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന മൂന്നിൽ ഒന്ന് പനിക്കേസുകളും വടക്കൻ ജില്ലകളിൽ നിന്നാണ്. മലപ്പുറത്ത് ഇന്നലെ മാത്രം 2243 പേർക്ക് പനി ബാധിച്ചു . 2 പേർ പനി ബാധിച്ചു മരിച്ചതായും റിപ്പോർട്ടുണ്ട്. കഴിഞ്ഞ 2 ദിവസത്തിനിടെ സംസ്ഥാനത്ത് 28,643 പേർക്കാണ് പനി ബാധിച്ചത്. കൊവിഡിന് പുറമെയുളള കണക്കാണിത്.
ഇന്നലെ സംസ്ഥാനത്ത് 12 ചിക്കൻപോക്സ് കേസുകളും സ്ഥിരീകരിച്ചട്ടുണ്ട് കൂടാതെ എറണാകുളത്ത് ഇന്നലെ 19 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. വയനാട്ടിൽ 7 പേർക്ക് ഇന്നലെ എലിപ്പനിയും സ്ഥിരീകരിച്ചു.
Trending Now
ക്യാമ്പസ് കഥ പറയുന്ന “PDC അത്ര ചെറിയ ഡിഗ്രി അല്ല”
December 31, 2024
അബുദാബി യാസ് ഐലൻഡിൽ പുതിയ എക്സ്പ്രസ് സ്റ്റോർ തുറന്ന് ലുലു
December 24, 2024