ആലപ്പുഴയില്‍ എംപോക്സ് ലക്ഷണങ്ങളോടെ വിദേശത്തുനിന്നെത്തിയ ആള് ചികിത്സ തേടി
Posted On September 22, 2024
0
356 Views
ആലപ്പുഴയില്‍ എംപോക്സ് എന്ന് സംശയം. വിദേശത്തുനിന്ന് എത്തിയയാള്‍ രോഗലക്ഷണങ്ങളെ തുടർന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.
ഇദ്ദേഹത്തിന്റെ കുടുംബം ക്വാറന്റൈനില്‍ കഴിയുകയാണ്. തിങ്കളാഴ്ചയോടെ പരിശോധനാഫലം പുറത്തുവന്നാല്‍ മാത്രമേ രോഗം സ്ഥിരീകരിക്കാനാവൂ.
അതേസമയം കണ്ണൂരില്‍ എംപോക്സ് സംശയത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന യുവതിയുടെ പരിശോധന ഫലം നെഗറ്റീവാണ്.












