അവയവമാറ്റ ശസ്ത്രക്രിയയെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ ഡോക്ടർമാർക്ക് താക്കീതുമായി ആരോഗ്യമന്ത്രി
അവയവ ദാനത്തിലെ അനാസ്ഥയിൽ ഡോക്ടർമാർക്ക് താക്കീതുമായി ആരോഗ്യ മന്ത്രി. ഉത്തരവാദിത്തപ്പെട്ടവർ ഉത്തരവാദിത്വം കാണിക്കണമെന്നും വീഴ്ച്ച ഉണ്ടായാൽ കടുത്ത നടപടിയുണ്ടാവുമെന്നും വീണാ ജോർജ് മുന്നറിയിപ്പ് നൽകി. അതെ സമയം അവയവമടങ്ങുന്ന പെട്ടിയുമായി പുറത്തു നിന്നുള്ളവർ ഓടിയെന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്ഥാവനയിൽ വിശദീകരണവുമായി ആംബുലൻസ് ഡ്രൈവർ രംഗത്ത് എത്തി. സുരേഷിന് മറ്റ് ഗുരുതര രോഗങ്ങൾ ഉണ്ടായിരുന്നില്ലെന്നും, സ്ഥിതി ഗുരുതരമാണന്ന് ആരും അറിയിച്ചില്ലന്നും വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവുമായി ബന്ധുക്കളും രംഗത്തെത്തി.
മെഡിക്കൽ കോളെജിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ശേഷം രോഗി മരണപ്പെട്ട സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിക്കെതിരെ രൂക്ഷ വിമർശനം ഉയർന്ന പശ്ചത്തലത്തിലാണ് ആരോഗ്യ മന്ത്രി വീണാ ജോർജ് പരസ്യ ശാസനയുമായി രംഗത്തെത്തിയത്.
ആശുപത്രിയിൽ വൃക്കയുമായി വാഹനം എത്തിയപ്പോൾ പുറത്തുള്ളവർ പെട്ടിയെടുത്ത് അകത്തേക്ക് ഓടിയെന്നും. ആംബുലൻസിലുണ്ടായിരുന്ന ഡോക്ടർമ്മാർ ചെയ്യണ്ട കാര്യം പുറത്ത് നിന്നുള്ളവർ ചെയ്യ്തതിന് പിന്നിൽ മറ്റെന്തോ ലക്ഷ്യമുണ്ടന്നും വീണാ ജോർജ് പറഞ്ഞു. ഇതിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും അവർ പറഞ്ഞു.
ആശുപത്രി അധികൃതർക്ക് വീഴ്ച്ച പറ്റിയിട്ടുണ്ടന്ന് ആവർത്തിക്കുകയാണ് മരിച്ച സുരേഷിന്റെ ബന്ധുക്കളും സുഹൃത്തുക്കളും.
സംഭവം വിവാദമായതിനെ തുർന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ യൂറോളജി, നെഫ്രോളജി വിഭാഗം മേധാവിമാരെ സസ്പൻഡ് ചെയ്യ്തിരുന്നു. ആരോഗ്യ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിൽ ആശുപത്രി അധികൃതർക്ക് വീഴ്ച്ച സംഭവിച്ചിട്ടുണ്ടന്നാണ് കണ്ടെത്തൽ.
Content Highlights: Organ Transplantation Issue Thiruvananthapuram Medical Collage