ദക്ഷിണേന്ത്യയിലും “അഗ്നി”പഥം; സെക്കന്ദരാബാദിൽ പ്രതിഷേധക്കാർക്ക് നേരേ പൊലീസ് വെടിവെയ്പ്പ്; ഒരാൾ മരിച്ചു
കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഹ്രസ്വകാല സൈനിക സേവന പദ്ധതിയായ അഗ്നിപഥിനെതിരായ ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം ദക്ഷിണേന്ത്യയിലേയ്ക്കും വ്യാപിക്കുന്നു. തെലങ്കാനയിലെ സെക്കന്ദരാബാദിൽ (Secunderabad) പ്രതിഷേധം അക്രമാസക്തമായി. റെയിൽവേ സ്റ്റേഷനിലെ സ്റ്റാളുകളും ഓഫീസിന്റെ ജനൽച്ചില്ലുകളും തകർത്ത പ്രതിഷേധക്കാർ തീവണ്ടികൾ കത്തിച്ചു. . പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് നടത്തിയ ഒരാൾ കൊല്ലപ്പെട്ടു.
സെക്കന്ദരാബാദ് സ്റ്റേഷനിലേയ്ക്ക് 5,000ലധികം വരുന്ന പ്രതിഷേധക്കാരാണ് ഇരച്ചുകയറിയത്. തീവണ്ടികൾ അടിച്ചുതകർത്ത സമരക്കാർ മൂന്ന് തീവണ്ടികൾ കത്തിച്ചു. റെയിൽവേ സ്റ്റേഷനിലെ സ്റ്റാളുകളും ഇലക്ട്രിക് ഉപകരനങ്ങളും ഫർണിച്ചറുകളുമെല്ലാം ഇവർ തകർത്തു. ട്രെയിനുകൾക്കുള്ളിൽ കയറിയ സമരക്കാർ യാത്രക്കാരെ വിരട്ടിയോടിക്കുകയും അവരുടെ സാമഗ്രികൾ അടിച്ചുതകർക്കുകയും ചെയ്തു.
അക്രമികളെ പിരിച്ചുവിടാൻ പൊലീസ് നടത്തിയ വെടിവെയ്പ്പിലാണ് ഒരാൾ കൊല്ലപ്പെട്ടതെന്ന് വാർത്താ ഏജൻസിയായ ഐ എ എൻ എസ് റിപ്പോർട്ട് ചെയ്യുന്നു. വെടിവെയ്പ്പിലും അക്രമത്തിലുമായി പതിനഞ്ചോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.