ട്രംപിനു നേരെയുള്ള ആക്രമണം; വി.വി.ഐ.പികളുടെ സുരക്ഷ കൂട്ടണമെന്ന് കേന്ദ്രം
Posted On July 25, 2024
0
308 Views
മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണള്ഡ് ട്രംപിനു നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്, പൊതുപരിപാടികളില് പങ്കെടുക്കുന്ന വി.വി.ഐ.പികളുടെ സുരക്ഷ വർധിപ്പിക്കാൻ നടപടിയെടുക്കണമെന്ന് സംസ്ഥാനങ്ങള്ക്കും കേന്ദ്രഭരണ പ്രദേശങ്ങള്ക്കും നിർദേശം നല്കി കേന്ദ്ര സർക്കാർ.
സുരക്ഷാഭീഷണിയുള്ള വി.വി.ഐ.പികള് പങ്കെടുക്കുന്ന റാലികള്, യോഗങ്ങള്, റോഡ് ഷോകള് എന്നിവയില് സുരക്ഷാ വീഴ്ചയുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് അർധസൈനിക വിഭാഗങ്ങള്ക്കും നിർദേശം നല്കിയതായി ദേശീയമാധ്യമങ്ങള് റിപ്പോർട്ട് ചെയ്തു.
Trending Now
ക്യാമ്പസ് കഥ പറയുന്ന “PDC അത്ര ചെറിയ ഡിഗ്രി അല്ല”
December 31, 2024
അബുദാബി യാസ് ഐലൻഡിൽ പുതിയ എക്സ്പ്രസ് സ്റ്റോർ തുറന്ന് ലുലു
December 24, 2024