ഇന്ത്യക്കെതിരെ പാകിസ്ഥാനെ പിന്തുണക്കാൻ ബംഗ്ലദേശും; ഇന്ത്യൻ ഇന്റലിജൻസ് വിഭാഗം നൽകുന്ന മുന്നറിയിപ്പ്
ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് ആയ മുഹമ്മദ് യൂനുസ്, പാകിസ്താൻറെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയർമാൻ ജനറൽ സാഹിർ ഷംഷാദ് മിർസയ്ക്ക് സമ്മാനിച്ച ‘ആർട്ട് ഓഫ് ട്രയംഫ്’ എന്ന കലാസൃഷ്ടി വിവാദമായി മാറുകയാണ്. ഇത് ഒരു സാധാരണ നയതന്ത്ര സമ്മാനമായി കാണാനാവില്ലെന്ന് ഇന്ത്യൻ ഇന്റലിജൻസ് മുന്നറിയിപ്പ് നൽകി.
ഇന്ത്യയുടെ പ്രദേശങ്ങളെ ഉൾപ്പെടുത്തിയുള്ള ഭൂപടം അടങ്ങുന്ന കലസൃഷ്ടിയാണ് യൂനുസ് പാക് സൈനികോദ്യോഗസ്ഥന് നൽകിയത്. ഈ സമ്മാനം ഒരു സാധാരണ നയതന്ത്ര പ്രതിനിധിക്കല്ല, മറിച്ച് പാകിസ്താനിലെ ഉന്നത സൈനിക ജനറലിനാണ് യൂനുസ് നൽകിയത്. ഈ നടപടി ബോധപൂർവമാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ അവകാശപ്പെടുന്നത്.
ബംഗ്ലാദേശിലെ ഇടക്കാല സർക്കാരും, പാകിസ്ഥാൻ സൈനിക നേതൃത്വവും തമ്മിലുള്ള ഒരു രഹസ്യധാരണയിലേക്ക് വിരൽ ചൂണ്ടുന്ന, ഒട്ടേറെ പ്രതീകാത്മക അർത്ഥങ്ങൾ ഉള്ള ഒരു പ്രവൃത്തിയാണ് ഇതെന്നും ഇന്റലിജൻസ് വൃത്തങ്ങൾ ആരോപിക്കുന്നു. പാകിസ്താന്റെ ദീർഘകാലമായുള്ള ഇന്ത്യാ വിരുദ്ധ നിലപാടുകൾക്ക് ബംഗ്ലാദേശ് നിശ്ശബ്ദ പിന്തുണ നൽകുന്നു എന്നതിന്റെ സൂചന ആയിട്ട് ഇതിനെ കാണാമെന്നും രഹസ്യാന്വേഷണ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശങ്ങളെ ബംഗ്ലാദേശ് അതിർത്തിക്കുള്ളിലായി ചിത്രീകരിച്ചിരിക്കുന്ന തരത്തിലുള്ള ഭൂപടമാണ് ഇതിലുള്ളത്. ഇത് ആശങ്കാജനകമാണെന്നാണ് ഇന്റലിജൻസ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്.
ഇന്ത്യയുടെ പ്രാദേശിക അഖണ്ഡതയെ ദുർബലപ്പെടുത്താനും 1971-ലെ വിഭജനത്തിന്റെ പഴയ മുറിവുകൾ ഉണർത്താനും ലക്ഷ്യമിട്ടുള്ള ഒരു “സൈക്കോളജിക്കൽ വാർ” ആവാം ഇവരുടെ ലക്ഷ്യം. 1971-ലെ പാകിസ്താന്റെ സൈനിക പരാജയത്തെ മായ്ച്ചുകളയാനും, ബംഗ്ലദേശും പാകിസ്താനുമായുള്ള പുതിയ ഒരു പ്രത്യയശാസ്ത്രപരമായ പങ്കാളിത്തം ഉയർത്തികൊണ്ടു വരാനുള്ള ശ്രമമാണ് ഈ നീക്കമെന്നും വിദഗ്ധർ ചൂണ്ടികാണിക്കുന്നു.
ത്രിപുര, മിസോറാം അതിർത്തികളിലൂടെയുള്ള അനധികൃത നുഴഞ്ഞുകയറ്റത്തിൽ ഏറെ വർദ്ധനവുണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ട സമയത്താണ് ബംഗ്ലാദേശ് ഈ നീക്കം നടത്തുന്നത് എന്നതും വളരെ പ്രാധാന്യമർഹിക്കുന്നു. ബംഗ്ലാദേശി ശൃംഖലകളിലൂടെ പ്രവർത്തിക്കുന്ന, പാകിസ്താൻ പിന്തുണയ്ക്കുന്ന എൻജിഒകൾക്ക് ഈ നുഴഞ്ഞുകയറ്റവുമായി ബന്ധമുണ്ടെന്നും സുരക്ഷാ ഏജൻസികൾ സംശയിക്കുന്നു. പാകിസ്ഥാന്റെ ഇന്ത്യ വിരോധത്തിന് ബംഗ്ലാദേശിന്റെ ഒരു നിശബ്ദ അംഗീകാരമാണിതെന്ന് ഇന്റലിജൻസ് വൃത്തങ്ങള്‍ പറയുന്നുണ്ട്.
രാജ്യത്തിൻറെ വടക്കുകിഴക്കൻ മേഖലയെ ബംഗ്ലാദേശിന്റെ ഭാഗമായി ചിത്രീകരിക്കാനുള്ള നീക്കത്തെ ഇന്ത്യ അതീവ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. ബംഗ്ലാദേശില്‍ പ്രവർത്തിക്കുന്ന പാകിസ്ഥാൻ പിന്തുണയുള്ള ഇസ്ലാമിക എൻജിഒകള്‍ ഇന്ത്യൻ അതിർത്തികളില്‍ പ്രവർത്തനം വ്യാപിക്കാൻ ശ്രമിക്കുന്നതായി അടുത്തിടെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഭീകര സംഘടനകളുടെ സഹോദര സ്ഥാപനമാണ് ഇത്തരം എൻജിഒകള്‍. ത്രിപുര, മിസോറാം അതിർത്തി വഴിയുള്ള അനധികൃത നുഴഞ്ഞുകയറ്റമാണ് ഇവർ സാധാരണയായി ലക്ഷ്യമിടുന്നത്.
ഇത്തരം ചെറിയ സംശയകരമായ കാര്യങ്ങൾ പോലും തുടക്കത്തിൽ തന്നെ കണ്ടെത്തി, നിരീക്ഷിച്ച്, പരിഹാരം കാണുകയാണ് ഇന്ത്യ ചെയ്യുന്നത്. കാരണം ശത്രുക്കളുടെ എണ്ണം കൂടുകയാണ്. പാകിസ്ഥാൻ, ചൈന എന്നിവരോടൊപ്പം ബംഗ്ലദേശും ചേർന്നാൽ ഇന്ത്യക്ക് അത് വലിയ തലവേദനയാണ് ഉണ്ടാക്കാൻ പോകുന്നത്.
സൈനികപരമായി ഇന്ത്യയുടെ മുന്നിൽ ശിശുക്കൾ ആണെങ്കിലും, നമ്മുടെ അതിർത്തി പങ്കിടുന്ന രാജ്യം എന്ന നിലക്ക്, ചൈനയോ പാകിസ്ഥാനോ സഹായിച്ചാൽ ബംഗ്ലദേശും അപകടകാരിയായ അയൽക്കാരനായി മാറും.
ബന്ഗ്ലാദേശ് എന്ന രാജ്യത്തിൻറെ പിറവിക്ക് തന്നെ കാരണക്കാരായത് ഇന്ത്യ ആണെങ്കിലും അതെല്ലാം മറന്നു കൊണ്ടുള്ള സമീപനമാണ് പലപ്പോളും അവർ കൈക്കൊള്ളുന്നത്. ഇപ്പോളത്തെ ഈ നീക്കം അവർ അറിഞ്ഞ് കൊണ്ടല്ലെങ്കിൽ കൂടി, ഇന്ത്യക് അത് നിസ്സാരമായി തള്ളിക്കളയാൻ ആകില്ല. മതത്തിന്റെ പേരിൽ പാകിസ്താനോട് ഐക്യപ്പെടുന്ന ബംഗ്ളദേശ്, ഇന്ത്യക്കെതിരെ തിരിയാൻ അധിക സമയമൊന്നും വണ്ടിവരില്ല എന്നതാണ് യാഥാർഥ്യം.













