ബിഹാറിലെ പുതുക്കിയ വോട്ടർ പട്ടികയിലും കള്ളവോട്ടുകൾ; മൂന്ന് മണ്ഡലങ്ങളിൽ 80,000ത്തിലധികം കള്ളവോട്ടുകൾ ചേർത്തു

ബിഹാറിലെ പുതുക്കിയ വോട്ടര്‍ പട്ടികയില്‍ വ്യാപകമായി കള്ളവോട്ടുകള്‍. മൂന്ന് മണ്ഡലങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ 80,000ത്തിലധികം കള്ളവോട്ടുകള്‍ ചേര്‍ത്തെന്നാണ് വെളിപ്പെടുത്തല്‍. ഇല്ലാത്ത മേല്‍വിലാസത്തിലാണ് ആയിരക്കണക്കിന് വോട്ടുകള്‍ ചേര്‍ത്തിരിക്കുന്നത്.
പിപ്ര, ബാഗ, മോട്ടിഹാര് നിയമസഭാ മണ്ഡലങ്ങളിലായി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. പിപ്ര മണ്ഡലത്തിലെ ഗലിംപൂര്‍ വില്ലേജില്‍ ഒരു മേല്‍വിലാസത്തില്‍ വ്യത്യസ്ത മതക്കാരും ജാതിക്കാരുമൊക്കെയായി 509 വോട്ടുകള്‍ പുതുതായി ചേര്‍ത്തു. എന്നാല്‍ അങ്ങനെയൊരു മേല്‍വിലാസമേ ഇല്ല എന്നാണ് കണ്ടെത്തല്‍.