മുഹമ്മദ് നബിക്കെതിരെ വിവാദ പരാമര്‍ശം; ദേശീയ വക്താവ് നൂപുര്‍ ശര്‍മയെ ബിജെപി സസ്പെന്‍ഡ് ചെയ്തു

മുഹമ്മദ് നബിയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ സംഭവത്തില്‍ ദേശീയ വക്താവ് നൂപുര്‍ ശര്‍മയ്ക്കെതിരെ നടപടിയെടുത്ത് ബിജെപി. ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയ പരാമര്‍ശത്തില്‍ നൂപുര്‍ ശര്‍മയെ സസ്പെന്‍ഡ് ചെയ്തു. മാധ്യമവിഭാഗം നവീന്‍ ജിന്‍ഡാലിനെ പുറത്താക്കുകയും ചെയ്തിട്ടുണ്ട്. നേരത്തേ നൂപുറിന്റെ പരാമര്‍ശം ബിജെപി തള്ളിയിരുന്നു.
വിവാദ പരാമര്‍ത്തിനെതിരെ പ്രതിഷേധവും ചിലയിടങ്ങളില്‍ സംഘര്‍ഷവും ഉടലെടുത്തതോടെയാണ് നടപടിയുമായി ബിജെപി രംഗത്തെത്തിയത്. ബിജെപി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുവെന്നും ഏതെങ്കിലും മതവ്യക്തിത്വങ്ങളെ അപമാനിക്കുന്നതിനെ ശക്തമായ അപലപിക്കുന്നുവെന്നുമായിരുന്നു വിഷയത്തില്‍ ബിജെപിയുടെ പ്രതികരണം.
ഏതെങ്കിലും വിഭാഗത്തെയോ മതങ്ങളെയോ അവഹേളിക്കുന്ന പ്രത്യയ ശാസ്ത്രങ്ങള്ക്കെതിരാണ് ബി.ജെ.പി. അത്തരം പ്രത്യയശാസ്ത്രങ്ങളെയോ വ്യക്തികളെയോ തങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും പ്രസ്താവനയില്‍ ബിജെപി വ്യക്തമാക്കിയിരുന്നു.
Content Highlights: BJP, Spokesperson, Suspension, Nupur Sharma