ഇന്ത്യയ്ക്ക് അറിയാത്ത രീതിയിൽ പണി തന്ന് ചൈന
ഇന്ത്യയും ചൈനയും മികച്ച രീതിയിൽ പരസ്പരം കച്ചവടം നടത്തുന്ന രാജ്യങ്ങൾ ആണ് .ഇന്ത്യയില്‍ നിന്ന് ചൈനയിലേക്ക് ഇറക്കുമതി ചെയ്യുന്ന സൈപ്പര്‍മെത്രിന്‍ ജനുവരി 8 മുതല്‍ ആന്റി-ഡമ്ബിംഗ് തീരുവ ചുമത്താന്‍ ചൈന തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. ഒരു രാജ്യത്തിന്റെ ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് മറ്റൊരു രാജ്യത്തിന്റെ വിപണിയില്‍ വില്‍ക്കുന്നത് തടയാന്‍ ഒരു രാജ്യം ഉപയോഗിക്കുന്ന വ്യാപാര നിയമമാണ് ആന്റി-ഡമ്ബിംഗ്.
ചൈനയുടെ വാണിജ്യ മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സൈപ്പര്‍മെത്രിന്‍ ഒരു കീടനാശിനിയാണ്. പരുത്തി, പച്ചക്കറികള്‍, ചോളം, പൂക്കള്‍ തുടങ്ങിയ വിളകളിലെ കീടങ്ങളെ ഇത് നിയന്ത്രിക്കുന്നു. ഇന്ത്യയില്‍ നിന്ന് വരുന്ന സൈപ്പര്‍മെത്രിന്‍ ചൈന അധിക ചാര്‍ജ് ചുമത്തിയിട്ടുണ്ട്.
ചൈനയുടെ ആഭ്യന്തര ഉല്പാദകരെ ദോഷകരമായി ബാധിക്കുന്ന തരത്തില്‍ ഇന്ത്യ വളരെ കുറഞ്ഞ വിലയ്ക്ക് ചൈനയില്‍ സൈപ്പര്‍മെത്രിന്‍ വില്‍ക്കുന്നുണ്ടെന്ന് ചൈന വിശ്വസിക്കുന്നതിനാലാണ് ഈ ചാര്‍ജ് ഈടാക്കുന്നത്.മന്ത്രാലയത്തിന്റെ പ്രാഥമിക അന്വേഷണത്തില്‍ ഇന്ത്യ ഡമ്ബിംഗ് നടത്തിയതിന് തെളിവുകള്‍ കണ്ടെത്തിയെന്നും മന്ത്രാലയം പറയുന്നു.
ഒരു രാജ്യം തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വളരെ കുറഞ്ഞ വിലയ്ക്ക് മറ്റൊരു രാജ്യത്ത് വില്‍പ്പന നടത്തിയാല്‍ അത് അവരുടെ ആഭ്യന്തര വ്യവസായങ്ങളെ ദോഷകരമായി ബാധിച്ചേക്കാം. അങ്ങനെയെങ്കില്‍, ആ ഉല്‍പ്പന്നത്തിന് ആന്റി-ഡമ്ബിംഗ് തീരുവ ചുമത്താന്‍ ആ രാജ്യത്തിന് കഴിയും.
ഇന്ത്യയില്‍ നിന്ന് വരുന്ന സൈപ്പര്‍മെത്രിന്‍ ചൈന അധിക ചാര്‍ജ് ചുമത്തിയതു മൂലം ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കുള്ള സൈപ്പര്‍മെത്രിന്‍ കയറ്റുമതി കുറഞ്ഞേക്കാം.കാരണം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ഇനി ചൈനയില്‍ വില്ക്കാന് ഉയര്‍ന്ന വില നല്‍കേണ്ടിവരും. രണ്ടാമതായി കാര്‍ഷിക മേഖലയില്‍ സൈപ്പര്‍മെത്രിന്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട് അതിനാല്‍, കയറ്റുമതിയിലെ കുറവ് ഇന്ത്യന്‍ കര്‍ഷകരുടെ വരുമാനത്തെ പ്രതികൂലമായി ബാധിച്ചേക്കാം.
മൂന്നാമതായി മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധങ്ങളെയും ഇത് ബാധിച്ചേക്കാം. കാരണം മറ്റ് രാജ്യങ്ങളും ഇന്ത്യയ്ക്കെതിരെ സമാനമായ നടപടികള്‍ സ്വീകരിച്ചേക്കാം. 2025ജനുവരി 8 മുതലാണ് ആൻ്റി-ഡമ്പിംഗ് നിക്ഷേപം ചൈന ഏർപ്പെടുത്തിയിരിക്കുന്നത്.
ഒരു ആഭ്യന്തര കെമിക്കൽ കമ്പനിയിൽ നിന്ന് അന്വേഷണത്തിന് അപേക്ഷ ലഭിച്ചതിനെത്തുടർന്നാണ് ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സൈപ്പർമെത്രിനെക്കുറിച്ച് ആൻ്റി-ഡമ്പിംഗ് അന്വേഷണം ആരംഭിച്ചത്.ഏപ്രിലാണ് ചൈനയിലെ ജിയാങ്സു യാങ്നോംഗ് കെമിക്കൽ ഇൻഡസ്ട്രി അന്വേശണത്തിനു അപേക്ഷ സമർപ്പിച്ചത് .