അഗ്നിപഥ് നിയമന വിവാദം; സേനാമേധാവികൾ ഇന്ന് പ്രധാനമന്ത്രിയെ കാണും
അഗ്നിപഥ് പദ്ധതിയെ കുറിച്ച് വിശദീകരിക്കാൻ ഇന്ന് സൈനിക മേധാവിമാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, നാവിക സേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ, വ്യോമസേനാ മേധാവി വി ആർ ചൗധരി എന്നിവർ പ്രത്യേകം പ്രത്യേകമായാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച.
കഴിഞ്ഞ ദിവസമാണ് കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിങും സേനാമേധാവികളും ചേർന്ന് അഗ്നിപഥ് പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വലിയ തോതിലുള്ള പ്രതിഷേധങ്ങളാണ് നടന്നത്. പ്രതിഷേധങ്ങൾ ശക്തമായതോടെ വിവിധ സർക്കാർ വകുപ്പുകൾ അഗ്നിവീരർക്ക് ഇളവുകളുമായി രംഗത്തെതത്തിയിരുന്നു.
ബിഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ പ്രക്ഷോഭം അതിരുവിട്ടതോടെ പൊലീസിന്റെ ഇടപെടൽ ശക്തമാക്കിയിരുന്നു. എണ്ണൂറിലധികം പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പലസ്ഥലങ്ങളിലും ട്രെയിൻ സർവീസ് തടഞ്ഞു.ചിലയിടത്ത് ട്രെയിനിന് തീയിട്ടു ദേശീയ പാതകൾ അടച്ചു. പലരീതിയിൽ തുടങ്ങിയ പ്രക്ഷോഭം ഹരിയാന ഒഴികെയുള്ള സംസ്ഥാനങ്ങളിലും ഡൽഹിയിലും വൻ സംഘർത്തിലേക്ക് വഴിവെച്ചു. ഡൽഹിയിൽ കഴിഞ്ഞ ദിവസം നടന്ന പ്രക്ഷോഭങ്ങളിൽ എം പിമാർ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു.
അഗ്നിപഥ് പ്രക്ഷോഭങ്ങളിൽ ഒന്നിച്ച് പോരാടാനുള്ള നീക്കത്തിലാണ് ഇടത് യുവജന സംഘടനകൾ. സി പി എമ്മിന്റെയും സി പി ഐയുടെയും യുവജന സംഘടനകളുടെ ദേശീയ നേതാക്കൾ ഡൽഹിയിൽ പ്രാഥമിക യോഗം ചേർന്നു. വിദ്യാർഥി സംഘടനകൾ ഉൾപ്പെടെ സംയുക്ത സമരപരിപാടികളിലേക്ക് കടക്കാനാണ് നീക്കം.
Content Highlights : Defense Chief meet PM Left Organization on Agnipath Protest