ഷഹീൻ ബാഗിൽ വീണ്ടും സംഘർഷം; ബുൾഡോസറുകൾ തടഞ്ഞു നാട്ടുകാർ
ഷഹീൻ ബാഗിൽ കെട്ടിടങ്ങൾ പൊളിക്കാനെത്തിയ ബുൾഡോസറുകൾ തടഞ്ഞ് നാട്ടുകാർ. ആളുകൾ റോഡിൽ കിടന്ന് പ്രതിഷേധിക്കുകയാണ്. പ്രദേശത്ത് വൻ പൊലിസ് സന്നാഹമാണ് വിന്യസിച്ചിട്ടുള്ളത്. സൗത്ത് ഡൽഹി കോർപറേഷന്റെ ഇടപെടലിനെ തുടർന്നാണ് ബുൾഡോസറുകൾ സ്ഥലത്തെത്തിയത്. എന്നാൽ നടപടിക്കെതിരെ അഭിഭാഷകർ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ സമീപിച്ചു. ഷഹീൻ ബാഗിലെ ഒഴിപ്പിക്കലിനെത്തിയ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നാണ് ആവശ്യം .ജി നാഗേശ്വർ റാവു അധ്യക്ഷനാക്കുന്ന ബെഞ്ചിന് മുൻപാകെ വിഷയം ഉന്നയിക്കാൻ ഹർജിക്കാരന് നിർദേശം നൽകി . കഴിഞ്ഞമാസം പൊളിക്കലിനെതിരായ ഹരജികൾ പരിഗണിച്ച കോടതി തൽസ്ഥിതി തുടരാനും എല്ലാ കക്ഷികൾക്കും നോട്ടീസ് അയക്കാനും ഉത്തരവിട്ടിരുന്നു. എന്നാൽ നടപടികൾ പാലിച്ചാണ് കെട്ടിടങ്ങൾ പൊളിക്കുന്നത് എന്നാണ് ഡൽഹി കോർപറേഷന്റെ വീശദീകരണം.
ഹരജിക്കാർ ഉന്നയിക്കുന്ന വാദഗതികൾ അംഗീകരിക്കാൻ ആവില്ലെന്നാണ് കേന്ദ്രം പറയുന്നത്. പ്രത്യേക മതവിഭാഗങ്ങളെ ലക്ഷ്യംവെച്ചുള്ള നടപടികളാണ് നടക്കുന്നതെന്ന പ്രചാരണവും ശരിയല്ലെന്നും കേന്ദ്രം ആവർത്തിച്ചു. മധ്യപ്രദേശില്‍ വിവിധ മതവിഭാഗക്കാരുടെ വീടുകൾ പൊളിച്ചുവെന്ന കണക്കും സോളിസിറ്റർ ജനറൽ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
ബുധനാഴ്ച നടത്തുന്ന ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയിലേക്കുള്ള മാര്‍ച്ചില്‍ ബൃന്ദാകാരാട്ട് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുമെന്നും സി പി ഐ എം ഡല്‍ഹി സംസ്ഥാന സെക്രട്ടറി പറഞ്ഞു. പൊലീസ് ബി ജെ പിയുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ചാണ് പെരുമാറുന്നതെന്നും ലഫ്റ്റനന്റ് ഗവര്‍ണറുടെ വീട്ടിലേക്ക് നാഗരിക് മാര്‍ച്ച് നടത്തുമെന്നും കെ എം തിവാരി പറഞ്ഞു.
ബി ജെ പി ഡല്‍ഹി പ്രസിഡന്റ് ആദേശ് ഗുപ്തയുടെ ആവശ്യം അനുസരിച്ചാണ് പൊളിക്കല്‍ നടപടികള്‍ നടക്കുന്നതെന്നും ഇതിന് പൊലീസ് കൂട്ട്നില്ക്കുകയാണെന്നുമാണ് സി പി ഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം രാജേഷ് കുവാന്‍ ആരോപിക്കുന്നത്. ആദ്യം ചെറുകടകളും പിന്നീട് വീടുകളും പൊളിക്കുകയാണെന്നും ഇതിന് പിന്നിലെ സത്യം പുറത്ത് വരണമെന്നും അതാണ് സുപ്രിംകോടതിയെ സമീപിച്ചതെന്നും സി പി ഐ എം വ്യക്തമാക്കി.
Content Highlight: Demolition drive again at Delhi Shaheen Bagh. Residents blocks bulldozers.