കള്ളപ്പണക്കേസിൽ ഡൽഹി മന്ത്രി സത്യേന്ദ്ര ജെയിനിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിൽ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജയിനിന്റെ ജാമ്യാപേക്ഷ തള്ളി. സി ബി ഐ പ്രത്യേക കോടതിയുടേതാണ് നടപടി. കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ച കേസിൽ മെയ് മുപ്പതിനാണ് ആം ആദ്മി പാർട്ടി നേതാവായ സത്യേന്ദർ ജയിനിനെ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ജെയനിപ്പോൾ ജുഡിഷ്യൽ കസ്റ്റഡിയിലാണ്.
ജാമ്യാപേക്ഷയിൽ ഡൽഹി കോടതി ചൊവ്വാഴ്ച തീരുമാനം പറയും. സത്യേന്ദ്ര ജയിനുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ഇ ഡി കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. പല സ്ഥാപനങ്ങളിലും നേരത്തെയും റെയ്ഡ് നടത്തിയിരുന്നു. ഇന്നലെ ജെയിനിന്റെ ഉടമസ്ഥതയിലുള്ള പത്ത് സ്ഥാപനങ്ങളിലും അദ്ദേഹത്തിന്റെ പേരിലുള്ള വസതികളിലും ഇ ഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു.
സത്യേന്ദ്ര ജെയിനിന്റെ പേരിലുള്ള നാല് കോടി എൺപത്തിയൊന്ന് ലക്ഷം രൂപ വിലമതിക്കുന്ന സ്വത്തുവകകൾ ഏപ്രിലിൽ ഇ ഡി കണ്ടു കെട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റും തുടർ പരിശോധനകളും നടക്കുന്നത്.
Content Highlights : Court reject bail to Sathyenda Jain