അയോധ്യയിലേക്ക് ആദ്യ ട്രെയിൻ നാളെ; കൊച്ചുവേളിയില് നിന്ന് പുറപ്പെടും
Posted On February 8, 2024
0
374 Views

കേരളത്തില്നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ആസ്താ സ്പെഷല് ട്രെയിൻ നാളെ പുറപ്പെടും. തിരുവനന്തപുരം കൊച്ചുവേളിയില് നിന്നും രാവിലെ 10 നാണ് ട്രെയിൻ പുറപ്പെടുക.
3300 രൂപയാണ് ടിക്കറ്റ് നിരക്ക്. കേരളത്തില്നിന്ന് 24 ആസ്താ സ്പെഷല് ട്രെയിനുകള് അയോധ്യയിലേക്കു സർവീസ് നടത്തുമെന്നാണ് അറിയിച്ചിരുന്നത്. അതില് ആദ്യത്തേതാണ് നാളെ പുറപ്പെടുന്നത്. നാഗർകോവില്, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില് നിന്നാണ് മറ്റുള്ള സർവീസുകള്.