സ്വര്‍ണക്കൊള്ള; എ പത്മകുമാറിന്റെ പാസ്പോര്‍ട്ട് എസ്.ഐ.ടി. പിടിച്ചെടുത്തു
ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പ്രതി എ പത്മകുമാറിന്റെ പാസ്പോര്‍ട്ട് എസ്.ഐ.ടി. പിടിച്ചെടുത്തു. ഇദ്ദേഹത്തിൻറെ വീട്ടില്‍ നടന്ന റെയ്ഡിലാണ് പാസ്പോര്‍ട്ട് പിടിച്ചെടുത്തത്. എ പത്മകുമാറിന്റെയും ഭാര്യയുടെയും ആസ്തികൾ സംബന്ധിച്ച് ഇപ്പോൾ പരിശോധന നടത്തുകയാണ്. നടൻ ജയറാമിന്റെ മൊഴി രേഖപ്പെടുത്തി സാക്ഷിയാക്കുന്നതും എസ്ഐടി ആലോചിക്കുന്നു.
ശബരിമല പാളികൾ ഇളക്കിയെടുത്ത് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിടാനുള്ള തീരുമാനം ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന എ.പത്മകുമാറിന്റേതു മാത്രമായിരുന്നുവെന്ന് അന്നത്തെ ബോർഡ് അംഗങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിനു മുമ്പാകെ മൊഴി നൽകിയെന്നാണ് സൂചനകൾ.













