ഉത്തരേന്ത്യയില് കനത്ത മഴ തുടരുന്നു; 32 മരണം
Posted On August 2, 2024
0
225 Views

ഉത്തരേന്ത്യയില് ശക്തമായ മഴയില് 32 പേർക്ക് ജീവൻ നഷ്ടമായി. ഉത്തരാഖണ്ഡില് മാത്രമായി 12 പേർ മരിച്ചു.
മഴക്കെടുതി തുടരുന്നതിനാല് കേദാർനാഥിലേക്കുള്ള യാത്ര താത്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു.
കേദാർനാഥിലേക്കുള്ള തീർഥാടക പാതയിലടക്കം കുടുങ്ങിയവരെ ഹെലികോപ്റ്ററില് സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി. ഡല്ഹിയില് കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കനത്ത മഴയില് മരിച്ചവരുടെ എണ്ണം പത്തായി. . നിരവധി പേർ പരിക്കേറ്റ് ചികിത്സയിലാണ്.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025