വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ ഒളിച്ചിരുന്നു; അഫ്ഗാന് ബാലന് ഡല്‍ഹിയിൽ എത്തി

വിമാനത്തിന്റെ ലാൻഡിങ് ഗിയറിൽ ഒളിച്ചിരുന്ന് പതിമൂന്നുകാരനായ അഫ്ഗാൻ ബാലൻ ഇന്ത്യയിലെത്തി. കാം എയർലൈൻസിന്റെ ലാൻഡിങ് ഗിയറിലായിരുന്നു ഈ സാഹസിക യാത്ര. സുരക്ഷ നടപടികൾ പൂർത്തിയാക്കി കുട്ടിയെ കാബൂളിലേക്ക് തിരിച്ചയച്ചു. അഫ്ഗാനിസ്ഥാനിലെ കുന്ദുസ് സ്വദേശിയാണ് 13 കാരൻ. ഇറാനിലേക്ക് പോകാൻ ആഗ്രഹിച്ചാണ് സാഹസിക യാത്ര നടത്തിയത് എന്നാണ് റിപ്പോർട്ട്.
കാബൂൾ-ഡൽഹി സെക്ടറിൽ സർവീസ് നടത്തുന്ന കാം എയർലൈൻസിന്റെ RQ-4401 വിമാനം ഞായറാഴ്ച രാവിലെ 11:10-ഓടെ ഡല്‍ഹിയില്‍ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. 94 മിനിറ്റ് നീണ്ട പറക്കൽ അതിജീവിച്ചായിരുന്നു കുട്ടിയുടെ യാത്ര.
വിമാനത്തിന് സമീപം ടാക്സിവേയിലൂടെ ഒരു ബാലൻ നടക്കുന്നത് ശ്രദ്ധിച്ച വിമാനക്കമ്പനിയുടെ ചീഫ് സെക്യൂരിറ്റി ഓഫീസർ ആണ് വിവരം സെക്യൂരിറ്റി ഓപ്പറേഷൻസ് കൺട്രോൾ സെന്ററിനെ അറിയിച്ചത്. തുടർന്ന് ടെർമിനൽ-3-ൽ കുട്ടിയെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ എടുത്തു.