കോവിഡ് മരണനിരക്ക് കൂടുതൽ ഇന്ത്യയിലെന്ന് റിപ്പോർട്ടുകൾ
ലോകത്ത് ഏറ്റവുമധികം ആളുകൾ കോവിഡ് ബാധിച്ചു മരിച്ചത് ഇന്ത്യയിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ. സംഘടനയുടെ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2020, 2021 വർഷങ്ങളിൽ 47 ലക്ഷത്തോളം പേർ രാജ്യത്തു കോവിഡ് ബാധിതരായി മരിച്ചെന്നാണു വിലയിരുത്തൽ. കേന്ദ്രസർക്കാരിന്റെ കണക്കുമായുള്ള താരതമ്യത്തിൽ, പത്തിരട്ടിയോളമാണിത്. മരണസംഖ്യ കണ്ടുപിക്കാൻ ഉപയോഗിച്ച രീതി ശരിയല്ലെന്ന് നേരത്തെ തന്നെ കേന്ദ്രആരോഗ്യ മന്ത്രാലയം ഉന്നയിച്ചിരുന്നു.
ലോകത്തുണ്ടായ കോവിഡ് മരണങ്ങളിൽ മൂന്നിലൊന്നും ഇന്ത്യയിലാണ്. ഇന്ത്യ ഉൾപ്പെടെ ലോകജനസംഖ്യയുടെ 50% ഉൾക്കൊള്ളുന്ന 20 രാജ്യങ്ങളിലാണ് ആകെ മരണത്തിന്റെ 80%. സർക്കാരുകൾ നൽകിയ കണക്കു പരിശോധിച്ചാൽ, പാക്കിസ്താനിൽ അതിന്റെ 8 ഇരട്ടിയും റഷ്യയിൽ 3.5 ഇരട്ടിയും മരണമുണ്ടായി. യുഎസിൽ 8.2 ലക്ഷമായിരുന്നു 2021 വരെ ഔദ്യോഗിക മരണ കണക്ക്. എന്നാൽ, 9.3 ലക്ഷം പേർ കൂടി മരിച്ചിട്ടുണ്ടാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ലോകാരോഗ്യസംഘടനയുടെ കണക്കുകളുമായി ചേരുന്ന കണ്ടെത്തലുകൾ നേരത്തെ പുറത്ത് വന്നിരുന്നുവെങ്കിലും ഇക്കാര്യം കേന്ദ്രസർക്കാരും കേന്ദ്ര ആരോഗ്യ മന്ത്രാലയവും അംഗീകരിക്കാൻ തയ്യാറായിരുന്നില്ല.
Content Highlight: India COVID death toll highest in world, says WHO. Indian government rejects the report.