ഇന്ത്യ – യുഎസ് വ്യാപാര ചർച്ച: വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ അമേരിക്കയിലേക്ക്

ഇന്ത്യ – അമേരിക്ക വ്യാപാര കരാറിന് മുന്നോടിയായുള്ള ചർച്ചകൾക്കായി വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് അമേരിക്കയിലെത്തും. യുഎസ് വാണിജ്യ പ്രതിനിധി ബ്രെൻഡൻ ലിഞ്ച് കഴിഞ്ഞാഴ്ച ഡൽഹിയിൽ ഇന്ത്യൻ സംഘവുമായി ചർച്ച നടത്തിയിരുന്നു. ചർച്ചകൾ വളരെ പോസിറ്റീവായിരുന്നുവെന്ന് ഇരുവിഭാഗങ്ങളും പ്രതികരിച്ചിരുന്നു.
വ്യാപാര കരാർ യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടിയുള്ള ചർച്ചകളാകും ഇനി നടക്കുക. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച എച്ച് വൺ ബി വിസ ഫീസ് വർധന വിഷയം ചർച്ചയിൽ ഇന്ത്യ ഉന്നയിച്ചേക്കും. അടുത്താഴ്ച എസ് ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിൽ രാഷ്ട്രീയ വിഷയങ്ങളും ഉന്നയിച്ചേക്കുമെന്നാണ് സൂചന.