ആണവായുധത്തേക്കാൾ വിനാശകരമായ ഇന്ത്യയുടെ ആയുധം: ജലയുദ്ധത്തിൽ തകർന്നടിഞ്ഞ് പാകിസ്ഥാൻ
ഇന്ത്യ സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് പാകിസ്താന് ഇപ്പോൾ നേരിടുന്നത് വന്‍ കാര്‍ഷിക പ്രതിസന്ധിയാണ്. പാകിസ്താനിലെ 80% കൃഷിയും നശിക്കാൻ തുടങ്ങി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
പാകിസ്താനിലെ 80 ശതമാനം കൃഷിയും നാശത്തിന്റെ വക്കിലാണെന്ന് പറയുന്നത് ‘ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് ആണ്. അവരുടെ 2025-ലെ പരിസ്ഥിതി ആഘാത റിപ്പോർട്ടിൽ ഈ കാര്യം പറയുന്നുണ്ട്. നിലവിൽ സിന്ധുനദിയിലെ പാകിസ്താന്റെ അണക്കെട്ടുകൾക്ക് 30 ദിവസത്തെ ജലംമാത്രമേ സംഭരിക്കാൻ കഴിയൂ. നദികളുടെ ഒഴുക്ക് പൂർണമായി തടയാൻ പരിമിതികളുണ്ടെങ്കിലും ചെറിയ തടസ്സങ്ങൾ പോലും പാകിസ്താന്റെ കാർഷികമേഖലയിൽ ഭീകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
പഹൽഗാം ഭീകരാക്രമണത്തിനുള്ള മറുപടിയായിട്ടാണ് സിന്ധുനദീജല ഉടമ്പടി ഇന്ത്യ താത്കാലികമായി മരവിപ്പിച്ചത്. കരാര്‍ ഇന്ത്യ മരവിപ്പിച്ചതിന്റെ ഫലമായി പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ ജലക്ഷാമം രൂക്ഷമാണെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു.
1960 സെപ്റ്റംബര്‍ 19നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഈ കരാര്‍ ഒപ്പുവെച്ചത്.
ലോകബാങ്കിന്റെ മധ്യസ്ഥതയിലാണ് ഈ ഉടമ്പടി തയ്യാറാക്കിയത്. സിന്ധു നദി സംവിധാനത്തിലെ ആറ് നദികളിലെ വെള്ളം ഇന്ത്യക്കും പാകിസ്ഥാനും വിഭജിച്ച് നല്‍കുന്നതാണ് ഈ കരാര്‍.
ഒരു രാജ്യത്തിന്റെ കാർഷിക മേഖല തകരുന്നതോടെ ഭക്ഷ്യോൽപാദന സമ്പ്രദായം പാടെ അട്ടിമറിക്കപ്പെടുകയാണ്. അതിഭയാനകമായ പട്ടിണിയിലേക്കാണ് അത് രാജ്യത്തെ നയിക്കുന്നത്.
സിന്ധു നദീജല കരാർ റദ്ദാക്കിക്കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് ഇന്ത്യ പുറത്തിറക്കിയ സമയത്ത്, ഇതിനെ യുദ്ധമായി കണക്കാക്കും എന്നാണ് പാകിസ്ഥാൻ പ്രതികരിച്ചത്. കാരണം ഒരു യുദ്ധം വഴിയുണ്ടാകുന്ന നാശ നഷ്ടങ്ങളേക്കാൾ എത്രയോ വലുതാണ് ജലക്ഷാമം എന്നവർക്ക് നന്നായി അറിയാം.
ഇങ്ങനെ ജലം നിഷേധിച്ചാൽ അത് ആഗോള വേദികളിൽ പാകിസ്താന് ഉന്നയിക്കാൻ കഴിയും. അതുവഴി ലോകരാജ്യങ്ങളുടെ സമ്മർദ്ദത്തെ തുടർന്ന് ഇന്ത്യക്ക് ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടതായും വന്നേക്കും.
എന്നാൽ പാകിസ്താന് അതിന് കഴിയില്ല. വെള്ളത്തിന്റെയും കൃഷിയുടെയും കാര്യങ്ങൾ ചർച്ചയാകുമ്പോൾ, തീർച്ചയായും പാകിസ്താനിലെ ഭീകരവാദവും ചർച്ചയായി മാറും. പാകിസ്താനിലെ ഏറ്റവും വലിയ കൃഷി ഏതാണെന്ന് ചോദിച്ചാൽ, രേഖകൾ സൂചിപ്പിക്കുന്നത് പോലെ ഗോതമ്പോ, പരുത്തിയോ, നെല്ലോ, അല്ലെങ്കിൽ കരിമ്പോ ആണെന്ന് മറുപടി പറയാൻ പാകിസ്ഥാന് കഴിയില്ല.
കാരണം ആ രാജ്യത്തെ ഏറ്ററ്വും വലിയ കൃഷി എന്നത് തീവ്രവാദമാണ്. 100 ശതമാനം വിളവെടുപ്പും അവർക്ക് അതിലൂടെ കിട്ടുന്നുണ്ട്. വിദ്യാഭ്യാസത്തിനായി കിട്ടുന്നതും, ആരോഗ്യ രംഗത്തേക്ക് അനുവദിക്കുന്ന വായ്പകളും സഹായങ്ങളും എല്ലാം പാകിസ്ഥാൻ ചെലവാക്കുന്നത് സൈനിക കാര്യങ്ങളിലും, തീവ്രവാദ ക്യാമ്പുകൾ നടത്താനുമാണ്. സൈന്യം തന്നെ നേരിട്ട് തീവ്രവാദികൾക്ക് പരിശീലനം നടത്തുന്ന ഏക രാജ്യവും പാകിസ്ഥാൻ തന്നെ ആയിരിക്കും.
വെള്ളം ചോദിച്ച് ലോക രാജ്യങ്ങൾക്ക് മുൻപിൽ ഇന്ത്യക്ക് എതിരെ വന്നാൽ ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറയാൻ അവർ ബാധ്യസ്ഥരാവും. അതുകൊണ്ടാണ് ഒരു നിവൃത്തിയുമില്ലാതെ കൊടും വരൾച്ച അവർ സഹിക്കുന്നത്.
ഇതൊരു ജലയുദ്ധമാണ്. ഇനി ഇന്ത്യ വിചാരിച്ചാൽ നിയന്ത്രണം ഇല്ലാതെ വെള്ളം ഒഴുക്കിക്കൊണ്ട് പാകിസ്ഥാന്റെ കാർഷിക, ജലസേചന മേഖലകളിൽ വലിയ നാശം സൃഷ്ടിക്കാനും കഴിയും. ആയുധങ്ങൾ കൊണ്ടുള്ള ആക്രമണത്തേക്കാൾ ഏറെ വിനാശകരമാണ് ഈ ജലം കൊണ്ടുള്ള യുദ്ധം.













