അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം; ഒരാളെ വധിച്ചതായി ഇന്ത്യൻ സേന
അതിര്‍ത്തിയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ സേന. ജമ്മു അഖ്നൂറിലെ ഖോര്‍ അതിര്‍ത്തിയിലാണ് ഭീകരര്‍ നുഴഞ്ഞുകയറാൻ ശ്രമിച്ചത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. ഏറ്റുമുട്ടലരില് ഒരു ഭീകരനെ വകവരുത്തിയതായും സേന അറിയിച്ചു.
വലിയ ആയുധ ശേഖരങ്ങളുമായി നാല് ഭീകരര്‍ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതായി നിരീക്ഷണ സംവിധാനങ്ങളിലൂടെ കണ്ടത്തുകയായിരുന്നുവെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുടര്‍ന്നുണ്ടായ വെടിവയ്പ്പില്‍ ഒരു ഭീകരൻ കൊല്ലപ്പെടുകയായിരുന്നു. എന്നാല്‍ ഇയാളുടെ മൃതദേഹം കൂടെയുണ്ടായിരുന്നവര്‍ വലിച്ചിഴച്ച് തിരികെ കൊണ്ടുപോയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.