എഐസിസി പ്രസിഡന്റ് തെരെഞ്ഞെടുപ്പ്; ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും മത്സരിക്കില്ലെന്ന് റിപ്പോര്‍ട്ട്
കോണ്‍ഗ്രസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബത്തില്‍ നിന്നും ആരും മത്സരിക്കില്ലെന്ന് സൂചന. പുറത്തുനിന്ന് ആരു മത്സരിച്ചാലും എതിര്‍ക്കില്ലെന്നും എഐസിസി നേതക്കാളെ അറിയുച്ചതായി റിപ്പോര്‍ട്ട്.
തെരെഞ്ഞെടുപ്പില്‍ സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്കാഗാന്ധി എന്നിവര്‍ നോമിനേഷന് നല്‍കില്ലെന്ന സൂചനകളാണ് പുറത്തു വന്നിരിക്കുന്നത്. അതേസമയം രാഹുല്‍ ഗാന്ധി മത്സരത്തിനില്ലെന്ന് അറിയിച്ചതായും എഐസിസി വൃത്തങ്ങള്‍ സൂചിപ്പിച്ചു.
കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരെഞ്ഞെടുപ്പ് ഒക്ടോബര്‍ 17ന് നടത്താനാണ് തീരുമാനമായിട്ടുള്ളത്. വോട്ടെണ്ണല്‍ 19-ാം തീയതി നടത്താനാണ് ഞാറാഴ്ച്ച നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചത്. മത്സരത്തിനായുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30 ആണ്.
അതേസമയം, അധ്യക്ഷ സ്ഥാത്തേക്ക് താന്‍ മത്സരിക്കുമെന്ന അഭ്യൂഹം ശശി തരൂര്‍ തള്ളി. താന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നും ബാക്കിയുള്ള കാര്യങ്ങള്‍ പിന്നീട് അറിയിക്കാമെന്നും ശശി തരൂര്‍ വ്യക്തമാക്കി.
Content Highlights – Gandhi family, Congress presidential election