നൂപുർ ശർമയെ കൊല്ലാൻ പദ്ധതിയിട്ട ജെയ്ഷെ ഭീകരൻ അറസ്റ്റിൽ
Posted On August 13, 2022
0
423 Views

മുൻ ബിജെപി വക്താവ് നൂപുർ ശർമയെ വധിക്കാൻ പദ്ധതിയിട്ട ജെയ്ഷെ മുഹമ്മദ് ഭീകരനെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. യു.പിയിലെ സഹാറൻപൂരിലെ കുന്ദകല ഗ്രാമവാസിയായ മുഹമ്മദ് നദീം (25) ആണ് അറസ്റ്റിലായത്.
ജെയ്ഷെ മുഹമ്മദ് ഭീകരർ ഇയാളുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നതായി യുപി പൊലീസിലെ ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) അറിയിച്ചു. ആയുധപരിശീലനത്തിനായി പാകിസ്ഥാനിലേക്ക് പോകാൻ നദീം തയ്യാറായിരുന്നുവെന്നും ഇയാളുടെ ഫോൺ രേഖകളും സന്ദേശങ്ങളും കണ്ടെടുത്തതായും പോലീസ് പറഞ്ഞു.
Trending Now
യെമനിൽ 828 സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കി സൗദി
August 26, 2025