ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച് വിവരങ്ങള്‍ അറിയിക്കുന്നവര്‍ക്ക് 25 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് എന്‍ ഐ എ
അധോലോക നായകന് ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച് വിവരങ്ങള്‍ അറിയിക്കുന്നവര്‍ക്ക് 25 ലക്ഷം രൂപ പാരിതോഷികം വാഗ്ദാനം ചെയ്ത് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ ഐ എ. 1993ലെ മുംബൈ സ്ഫോടന പരമ്പരയിലെ മുഖ്യപ്രതിയാണ് ദാവൂദ് ഇബ്രാഹിം. ഇയാളെ പിടികൂടാനായി സഹായകമാകുന്ന വിവരങ്ങള്‍ നല്കുന്നവര്ക്കാണ് പാരിതോഷികം പ്രഖ്യാപിച്ചത്.
ദാവൂദിന്റെ വലംകൈയ്യായ ഷക്കീല്‍ ഷേക്ക് അഥവാ ഛോട്ടാ ഷക്കീലിനെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ എന്‍ ഐ എ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ദാവൂദിന്റെ മറ്റു അനുയായികളെ കുറിച്ച് വിവരങ്ങള്‍ അറിയിക്കുന്നവര്‍ക്ക് 15 ലക്ഷം വീതം നല്‍കുമെന്നും എന്‍ ഐ എ അറിയിച്ചു.
അനീസ് ഇബ്രാഹിം ഷേക്ക്, ജാവേദ് ചിക്ന, ഇബ്രാഹിം മുഷ്താഖ്, അബ്ദുല്‍ റസാഖ് മേമന് എന്നിവരം മുംബൈ സ്ഫോടന കേസിലെ പ്രതികളാണ്. മുംബൈ സ്ഫോടന പരമ്പര ഉള്‍പ്പെടെ ഇന്ത്യയിലെ ഒന്നിലധികം ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് എന്‍ ഐ എ ദാവൂദിന്റെ തലയ്ക്ക് 25 ലക്ഷം രൂപ വിലയിട്ടത്.
Content Highlights- Dawood Ibrahim, NIA Announces 25 Laksh Reward, those who provide details