പി ജി പരീക്ഷകള്‍ക്കു മാറ്റമില്ല; പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകള്‍
നീറ്റ് പി ജി പരീക്ഷകള്‍ മാറ്റി എന്ന വാര്‍ത്ത വ്യാജമെന്ന് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ. പരീക്ഷ നേരത്തെ നിശ്ചയിച്ചതനുസരിച്ച് മെയ് 21ന് തന്നെ നടക്കും. നീറ്റ് പരീക്ഷാ തീയതി മാറ്റിവയ്ക്കണമെന്ന ആവശ്യപെട്ട് 15000 വിദ്യാര്‍ഥികള്‍ പ്രധാനമന്ത്രിക്ക് കത്തുകള്‍ അയച്ചിരുന്നു. തുടര്‍ന്നാണ് പരീക്ഷ മാറ്റിവച്ചു എന്ന തരത്തിലുള്ള വാര്‍ത്ത പ്രചരിച്ചത്. എന്നാൽ ഇത് അടിസ്ഥാന രഹിതമായ വാര്‍ത്തയാണെന്ന് PIB ട്വീറ്റ് ചെയ്തു.
നീറ്റ് പി ജി പരീക്ഷ ജൂലൈ ഒന്‍പതിലേക്കു മാറ്റിയെന്ന പേരില്‍ ദേശീയ പരീക്ഷാ ബോര്‍ഡിന്റെ അറിയിപ്പ് സഹിതം പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്നും പരീക്ഷ മാറ്റിവച്ചിട്ടില്ലെന്നും PIB പോസ്റ്റിൽ പറയുന്നു.
Content Highlight: No change in dates NEET PG exams. PIB Factcheck team against fake news.