കേന്ദ്രസായുധ സേനയില്‍ ഒരുലക്ഷം ഒഴിവുകള്‍; സിആര്‍പിഎഫില്‍ 31,782

കേന്ദ്രസായുധ സേനയില്‍ ഒഴിഞ്ഞുകിടക്കുന്നത് ഒരു ലക്ഷത്തിലധികം തസ്തികകളെന്ന് കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ഇത് സംബന്ധിച്ച കണക്ക് രാജ്യസഭയിൽ അറിയിച്ചത്. ഒഴിവുകള്‍ നികത്താന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഒക്ടോബര്‍ 30 വരെ സിഎപിഎഫിലും അസം റൈഫിള്‍സിലുമായി മൊത്തം 9,48,204 ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഈ രണ്ട് വിഭാഗത്തിലുമായി 71,231 പുതിയ തസ്തികകള്‍ ഒഴിവ് വന്നതായും മന്ത്രി പറഞ്ഞു. ഒഴിവുകള്‍ നികത്താന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും നിത്യാനന്ദ് റായ് രാജ്യസഭയില്‍ പറഞ്ഞു.
വിരമിക്കല്‍, രാജി, സ്ഥാനക്കയറ്റം, മരണം, പുതിയ തസ്തികകള്‍ എന്നിങ്ങനെയുള്ള കാരണങ്ങളാലാണ് പുതിയ ഒഴിവുകള്‍ ഉണ്ടായിട്ടുള്ളത്. ആകെ 1,00,204 തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. സിഎപിഎഫിലും അസം റൈഫിള്‍സിലുമായി 33,730 ഒഴിവുകളും സിആര്‍പിഎഫില്‍ 31,782, ബിഎസ്എഫില്‍ 12,808, ഐടിബിപി 9,861, എസ്എസ്ബിയില്‍ 8,646, എആറില്‍ 3,377, എന്നിങ്ങനെയാണ് ഒഴിവുകള്‍.