നശിപ്പിക്കാൻ കൊണ്ടുപോയത് 2000 കോടി രൂപ; കേരള പൊലീസിനെ ആന്ധ്രയില്‍ തടഞ്ഞുവച്ചത് മണിക്കൂറുകളോളം
കോട്ടയത്ത് നിന്നും ഹൈദരാബാദിലേക്ക് നശിപ്പിച്ച് കളയുന്നതിനായ് നാർക്കോട്ടിക്ക് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കൊണ്ടു പോയ 2000 കോടി രൂപ അനന്ദപൂർ ജില്ലയില്‍ വച്ച് ആന്ധ്രാപ്രദേശ് പൊലീസ് പിടികൂടിയത് വിവാദമായി.
ഡിവൈഎസ്പി അടക്കമുള്ളവരെ മണിക്കൂറുകളോളം തടഞ്ഞുവച്ചു. രണ്ട് ഇന്നോവാ കാറിലും, ഒരു ട്രാവലറിലും, കണ്ടെയ്നർ ലോറിയിലുമാണ് നോട്ടുകള്‍ കൊണ്ടുപോയത്. കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്ക് അനന്ദപൂർ ഡിഐജിയേയും, എസ്പിയെയും വിളിച്ച് കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തിയതിന് ശേഷമാണ് ആർബിഐ നിർദ്ദേശപ്രകാരം കൊണ്ടുപോയ പണം ആന്ധ്രാ പൊലീസ് വിട്ടു നല്‍കിയത്.