കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നത് പരിഗണനയില്‍; രാജ്യസഭയില്‍ ജെ.പി. നഡ്ഡ
കേരളത്തില്‍ ഓള് ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസ് സ്ഥാപിക്കുന്നത് കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര മന്ത്രി ജെ.പി. നഡ്ഡ. രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കേരളം മാതൃക സംസ്ഥാനമാണെന്നും അതിനാല്‍ എയിംസ് അനുവദിക്കുന്ന കാര്യത്തില്‍ കേന്ദ്ര സർക്കാർ തീരുമാനം എന്താണെന്നുമായിരുന്നു ബ്രിട്ടാസിന്റെ ചോദ്യം. എയിംസ് സ്ഥാപിക്കുന്നതിന് കോഴിക്കോട് സ്ഥലം കണ്ടെത്തി സംസ്ഥാനം കേന്ദ്രത്തിന് പദ്ധതി സമർപ്പിച്ചിട്ടുണ്ടെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
തുടർന്നാണ് എയിംസ് കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് പരിഗണനയിലാണെന്നും കേരളം അതില്‍ ഒരു സംസ്ഥാനമാണെന്നും ജെ.പി. നഡ്ഡ രാജ്യസഭയില്‍ അറിയിച്ചത്.