എസ്എസ്എല്‍വി വിക്ഷേപണം വിജയം: ഇഒഎസ് 08നെ ബഹിരാകാശത്ത് എത്തിച്ച് ഐഎസ്ആര്‍ഒ
മൂന്നാമത്തെ വിക്ഷേപണ വാഹനമായ സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (എസ്എസ്എല്‍വി) ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) വിക്ഷേപിച്ചു.
ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററില്‍ വെള്ളിയാഴ്ച രാവിലെ 9:17ന് ആണ് വിക്ഷേപണം നടന്നത്.
ഭൗമ നിരീക്ഷണ കൃത്രിമ ഉപഗ്രഹമായ ഇഒഎസ് 08നെ എസ്എസ്എല്‍വി ബഹിരാകാശത്ത് എത്തിച്ചു. വിക്ഷേപണത്തിന്റെ മൂന്ന് ഘട്ടവും വിജയമാണെന്നാണ് ഐഎസ്ആർഒ അറിയിച്ചത്. സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാൻ വിദ്യാർത്ഥികളും കുട്ടികളും നാട്ടുകാരും ബഹിരാകാശ കേന്ദ്രത്തില്‍ എത്തിയിരുന്നു.