കര്‍ഷക സമരത്തിന്റെ അടുത്ത ഘട്ടം ഇന്ന് പ്രഖ്യാപിക്കും
കേന്ദ്രസർക്കാരിന്റെ കർഷക നയങ്ങള്‍ക്കെതിരായ കർഷക സമരത്തിന്റെ അടുത്ത ഘട്ടം ഇന്ന് പ്രഖ്യാപിക്കും. ഡല്‍ഹി ചലോ മാർച്ചിന്റെ അടുത്തഘട്ടം സംബന്ധിച്ച് കർഷക സംഘടനാ നേതാക്കള്‍ നിർണായക തീരുമാനം എടുക്കും. അഞ്ചാംഘട്ട ചർച്ചക്കായി കർഷകർക്ക് മേല്‍ കേന്ദ്ര സർക്കാരിന്റെ സമ്മർദ്ദവും തുടരുകയാണ്.
മരിച്ച യുവ കർഷകൻ്റെ സംസ്കാര ചടങ്ങുകള്‍ നടക്കുന്നതിനാല്‍ സമരത്തിൻ്റെ ഭാവി പരിപാടികള്‍ തീരുമാനിക്കാൻ കർഷക സംഘടനകള്‍ക്ക് ഇന്നലെ സാധിച്ചിരുന്നില്ല. ഇന്ന് വീണ്ടും നേതാക്കള്‍ യോഗം ചേർന്ന് ഡല്‍ഹി ചലോ മാർച്ചിൻ്റെ അടുത്ത ഘട്ടം തീരുമാനിക്കും. പഞ്ചാബ് സർക്കാർ ആവശ്യങ്ങള്‍ക്ക് മുന്നില്‍ വഴങ്ങിയത്തോടെ പ്രതിഷേധം പൂർണമായും കേന്ദ്രത്തിന് എതിരെ തിരിച്ച് വിടാൻ ആണ് കർഷകരുടെ തീരുമാനം. അതേസമയം കർഷകർക്ക് മേല്‍ സമ്മർദ്ദം ചെലുത്തി സമരത്തില്‍ നിന്ന് പിന്മാറ്റാൻ കഴിയുമെന്നാണ് കേന്ദ്ര സർക്കാരും ബി.ജെ.പിയും പ്രതീക്ഷിക്കുന്നത്.