ഇത് കാശിയാണ്, ഇവിടം കറാച്ചി ആക്കരുത്; മതവിദ്വേഷവുമായി ബിജെപി എംഎൽഎ..
ഇത് കറാച്ചിയല്ല കാശിയാണ്’: എല്ലാ നോൺ വെജിറ്റേറിയന്‍ റസ്റ്റോറന്റുകളും ഉടന്‍ അടച്ചുപൂട്ടണമെന്ന് രാജസ്ഥാൻ എംഎൽഎയുടെ ഉത്തരവ്. രാജസ്ഥാനില്‍ ഭരണം ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ തീവ്രഹിന്ദുത്വ നിലപാട് പുറത്തെടുത്തത് ബിജെപി എംഎല്‍എയായ ബൽമുകുന്ദ് ആചാര്യയാണ് . തെരുവുകളിലെ എല്ലാം നോണ്‍വെജ് ഭക്ഷണശാലകളും ഉടൻ പൂട്ടണമെന്ന് ‘ഉത്തരവി’ട്ട് ജയ്പൂരിലെ ഹവാമഹല്‍ സീറ്റില്‍ വിജയിച്ച ബല്‍മുകുന്ദ് ആചാര്യ രംഗത്ത് വന്നിരിക്കുന്നു.
രാജസ്ഥാനിൽ ബിജെപി വിജയിച്ചതിന് തൊട്ടുപിന്നാലെയാണ് ആചാര്യയുടെ ഈ പ്രഖ്യാപനം.
“വഴിയിൽ തുറസ്സായ സ്ഥലത്ത് ഇറച്ചി വിൽക്കാമോ? അതെ അല്ലെങ്കിൽ ഇല്ല എന്ന് ഉത്തരം നൽകുക. നിങ്ങൾ അവരെ അംഗീകരിക്കുകയാണോ? വൈകുന്നേരം ഞാൻ നിങ്ങളിൽ നിന്ന് റിപ്പോർട്ട് എടുക്കും,” അദ്ദേഹം ഒരു പോലീസ് ഉദ്യോഗസ്ഥനോട് ഫോണിൽ ഇങ്ങനെയാണ് പറയുന്നത് .
പിന്നീട്, പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ അദ്ദേഹം ഒരു റസ്റ്റോറന്റ് ഉടമയോട് സംസാരിക്കുന്നത് വീഡിയോയിൽ കാണാം. “നിങ്ങൾക്ക് ലൈസൻസ് ഉണ്ടോ? എന്നെ കാണിക്കുക.. ഈ പ്രദേശം കറാച്ചിയാക്കി മാറ്റണോ? ഇത് കറാച്ചിയല്ല, ഇത് കാശിയാണ്, ” അപ്പോളേയ്ക്കും അയാൾക്ക് ചുറ്റും ജയ് ശ്രീറാം മുദ്രാവാക്യങ്ങൾ ഉയരുന്നുമുണ്ട് . വൈകുന്നേരത്തോടെ എല്ലാ തെരുവുകളും വൃത്തിയാക്കണം. നോണ്‍ വെജ് ഭക്ഷണം വില്‍ക്കുന്ന എല്ലാ വണ്ടികളും നീക്കം ചെയ്യണം എന്നും എംഎൽഎ പറയുന്നു. ഈ മാംസ വ്യാപാരികൾ തെരുവിലേക്ക് എരിയുന്ന എല്ലുകൾ കാരണം ഇവിടെ തെരുവ് നായകളുടെ എണ്ണം വല്ലാതെ കൂടിയിരിക്കുന്നു. അവ കൂട്ടമായി തീർത്ഥാടന കേന്ദ്രങ്ങളിലേക്കും, അമ്പലത്തിലേക്കും പോകുന്ന ഭക്തരെ ഉപദ്രവിക്കുന്നു എന്നും അദ്ദേഹം പറയുന്നു. മുൻ മുഖ്യമന്ത്രി ഗെഹ്ലോട്ട് ആണ് ഈ കടക്കാരെ യാതൊരു നിയന്ത്രണവുമില്ലാതെ അഴിച്ച് വിട്ട് ഈ അവസ്ഥ ഉണ്ടാക്കിയതെന്നും അദ്ദേഹം പറയുന്നു.
ഇലക്ഷൻ പ്രചാരണത്തിൽ അദ്ദേഹം പറഞ്ഞിരുന്നത് ‘രാജധർമ്മത്തിന്റെയും ചരിത്രത്തിലെ സന്യാസിമാരുടെ പങ്കിനെ കുറിച്ചും ഒക്കെ ആയിരുന്നു. രാജസ്ഥാനിലെ ഹവാ മഹല്‍ നിയമസഭാ സീറ്റില്‍ കോണ്‍ഗ്രസിന്റെ ആര്‍ആര്‍ തിവാരിയെ ചെറിയ ഭൂരിപക്ഷത്തിനാണ് ബല്‍മുകുന്ദ് ആചാര്യ പരാജയപ്പെടുത്തിയത് .
അതേസമയം, ഇതിനെതിരെ അസദുദ്ദീൻ ഉവൈസി ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. ആരെങ്കിലും നോണ്‍-വെജ് ഫുഡ് സ്റ്റാള്‍ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നുവെങ്കില്‍, അത് തടയാൻ ആർക്കും സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അതിൽ നിയമതടസ്സം ഒന്നുമില്ല. പുതിയ നിയമം രൂപപ്പെടുത്താതെ ഇത്തരം കാര്യമാണ് പറയുന്നത് ബാലിശമാണെന്നും ഒവൈസി പറയുന്നു.
ഇലക്ഷനു മുന്നേ വരെ രാജ്യസ്നേഹം പറയുന്ന ബിജെപി, ഇലക്ഷൻ കഴിഞ്ഞാൽ ചെയ്യുന്ന അതെ കാര്യം തന്നെയാണ് ബാലമുകുന്ദ് ആചാര്യയും ചെയ്യുന്നത്. പച്ചയായ മുസ്ലിം വിരോധം തന്നെയാണ് അത്. അവിടെ കടകൾ നടത്തുന്നത് ഭൂരിപക്ഷം മുസ്ലീങ്ങൾ ആണെന്നത് തന്നെയാണ് ആചാര്യയുടെ ഈ പ്രസ്താവനയുടെ പിന്നിലുള്ള കാരണവും. അത് കൊണ്ട് തന്നെയാണ് ഇത് കറാച്ചി അല്ല, ഛോട്ടാ കാശി ആണെന്നും അദ്ദേഹം പറയുന്നത്..