ഝാര്‍ഖണ്ഡില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്; ആത്മവിശ്വാസത്തോടെ ചംപായ് സോറന്
Posted On February 5, 2024
0
302 Views

ഝാര്‍ഖണ്ഡില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്. രാവിലെ 11 മണിക്കാണ് സഭ സമ്മേളിക്കുന്നത്.
81 അംഗ നിയമസഭയില്‍ 41 എംഎല്‍എമാരുടെ പിന്തുണയാണ് മഹാസഖ്യ സർക്കാരിന് വേണ്ടത്. 47 പേരുടെ പിന്തുണ ഉണ്ട് എന്നാണ് മുഖ്യമന്ത്രി ചംപായ് സോറന്റെ അവകാശ വാദം.
ഇഡി കസ്റ്റഡിയില്‍ ഉള്ള മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനും വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കും. കുതിരക്കച്ചവടം ഭയന്ന് ഹൈദരാബാദിലേക്ക് മാറ്റിയ എംഎല്‍എ മാരെ ഇന്നലെ റാഞ്ചിയില്‍ എത്തിച്ചു. ജനുവരി 2 നാണ് ഹൈദരാബാദിലെ സ്വകാര്യ റിസോർട്ടിലേക്ക് എംഎല്‍എമാരെ ചാർട്ടേഡ് വിമാനത്തില്‍ എത്തിച്ചത്.