ജമ്മു കശ്മീരില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ വെടിയേറ്റ് മരിച്ചു
ജമ്മു കശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ വെടിയേറ്റ് മരിച്ച നിലയില്‍. ഒരാളെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം മറ്റേയാള്‍ ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം. രാവിലെ ആറരയോടെ ജില്ലാ ആസ്ഥാനത്തെ കാളിമാതാ ക്ഷേത്രത്തിന് പുറത്ത് പൊലീസ് വാനിനുള്ളിലാണ് പൊലീസുകാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
വടക്കന്‍ കശ്മീരിലെ സോപോറില്‍ നിന്ന് ജമ്മു മേഖലയിലെ റിയാസി ജില്ലയിലെ തല്‍വാരയിലെ സബ്സിഡറി ട്രെയിനിംഗ് സെന്ററിലേക്ക് (എസ്ടിസി) പോകുകയായിരുന്ന പൊലീസുകാരാണ് മരിച്ചത്. ഡ്രൈവറായ കോണ്‍സ്റ്റബിളും ഹെഡ് കോണ്‍സ്റ്റബിളുമാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന സെലക്ഷന് ഗ്രേഡ് കോണ്‍സ്റ്റബിള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇയാളെ ഇപ്പോൾ ചോദ്യം ചെയ്യുകയാണ്.