ഉത്തര്‍പ്രദേശില്‍ പീഡനപരാതി നല്കാന് എത്തിയ പതിമൂന്നുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് പൊലീസ്
ഉത്തര്‍പ്രദേശില്‍ 13 വയസുകാരിക്കു നേരെ പൊലീസിന്റെ കൊടും ക്രൂരത. തനിക്കു നേരിട്ട ലൈംഗികാതിക്രമത്തിൽ പരാതി നല്‍കാനായി എത്തിയ ബാലികയെയാണ്
പൊലീസുകാര്‍ അതിക്രൂരമായി ബലാൽസംഗത്തിനിരയാക്കിയത്. ഉത്തര്‍പ്രദേശിലെ ലളിത്പൂരിലാണ് സംഭവം നടന്നത്.
ഇരയായ പെൺകുട്ടിയെ വശീകരിച്ച് ഭോപ്പാലിലേയ്ക്ക് കൊണ്ടുപോകുകയും നാലുപേർ ചേർന്ന് കുട്ടിയെ ബലാൽസംഗം ചെയ്യുകയുമായിരുന്നു. നാലുദിവസം കുട്ടിയെ ഇവർ തടങ്കലിൽ വെയ്ക്കുകയും പീഡിപ്പിക്കുകയും ചെയ്തു. പ്രതികൾ പെൺകുട്ടിയെ തിരികെ കൊണ്ടുവന്ന് സ്ഥലത്തെപൊലീസ് സ്റ്റേഷനുമുന്നിൽ ഉപേക്ഷിച്ച ശേഷം സ്ഥലം വിടുകയായിരുന്നു. പൊലീസുകാർ പെൺകുട്ടിയെ കാണുകയും പെൺകുട്ടിയുടെ ബന്ധുവായ് സ്ത്രീയുടെ വീട്ടിലാക്കുകയും ചെയ്തു. പിറ്റേദിവസം പരാതി നൽകുന്നതിനായി പ്രസ്തുത ബന്ധുവിനൊപ്പം എത്തിയ പെൺകുട്ടിയെ പൊലീസുകാർ ഒരു മുറിയിൽ കയറ്റി ബലാൽസംഗം ചെയ്യുകയായിരുന്നു.
സ്റ്റേഷന് ഹൗസ് ഓഫീസര്‍ തിലക് ധാരി അടക്കം 6 പേർ കേസിൽ പ്രതികളാണ്. ഇവരെ സസ്പെന്‍ഡ് ചെയ്ത് പോക്സോ വകുപ്പ് പ്രകാരം കേസ് ചാര്‍ജ് ചെയ്തിട്ടുണ്ടെന്ന് ലളിത് പൂര് പോലീസ് മേധാവി നിഖിൽ പഥക് വ്യക്തമാക്കി. മൂന്നുപൊലീസുകാർ അറസ്റ്റിലായിട്ടുണ്ട്. തിലക്ധാരി ഒളിവിലാണെന്നും പ്രതിക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്നും പോലീസ് പറയുന്നു.
Content Highlight: Uttar Pradesh- Six, including cop, booked for raping minor in Lalitpur