ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ആശുപത്രിയില്‍
Posted On March 9, 2025
0
110 Views
ഉപരാഷ്ട്രപതി ഡോ. ജഗ്ദീപ് ധന്‍കര്‍ ആശുപത്രിയില്‍. നെഞ്ചുവേദനയെ തുടര്‍ന്നാണ് ഉപരാഷ്ട്രപതിയെ ഡല്‍ഹി എംയിസില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഉപരാഷ്ട്രപതിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് എയിംസിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് പ്രവേശിപ്പിക്കുകയായിരുന്നു.
ഉപരാഷ്ട്രപതിയുടെ ആരോഗ്യനില നിരീക്ഷിച്ച് വരികയാണെന്ന് എയിംസ് അധികൃതര്‍ അറിയിച്ചു. അരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.












