അഹ്മദ് അൽ അഹ്മദ് തോക്കുകൾ കൊണ്ട് അമ്മനമാടിയ സൈനികൻ: എന്നിട്ടും അക്രമിയെ വെടി വെക്കാത്തത് എന്തുകൊണ്ട്??
ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഭീകരാക്രമണം നടത്തിയ ഒരാളെ ആയുധം ഉപയോഗിക്കാതെ കീഴടക്കിയ അഹമ്മദ് അൽ അഹമ്മദ് വെറുമൊരു പഴക്കച്ചവടക്കാരനല്ല എന്നാണ് ഇന്നലെ വന്ന റിപ്പോർട്ടുകൾ പറയുന്നത്. നമ്മൾ കണ്ട വിജയ് സിനിമകളായ തെരിയിലെ പോലെ അല്ലെങ്കിൽ, ലിയോയിലെ പോലെ ആയുധങ്ങൽ ഒക്കെ എടുത്ത് അമ്മാനമാടിയ ഒരു ഭൂതകാലം അയാൾക്കുണ്ടെന്നാണ് പറയുന്നത്.
അത് എല്ലാവരും കരുതുന്നത് പോലെ അത്രക്ക് നിസാരവുമല്ല. തന്റെ ജന്മരാജ്യമായ സിറിയയിൽ പൊലീസിലും കേന്ദ്ര സേനയിലും ജോലി ചെയ്ത ഉദ്യോഗസ്ഥനായിരുന്നു അഹമ്മദ് അൽ അഹമ്മദ്. അക്രമിയെ അഹമ്മദ് കീഴ്പ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോഴേ കുറെ ആളുകള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. കൃത്യമായ പരിശീലനം ലഭിക്കാത്ത സാധാരണക്കാരന് ചെയ്യാന്‍ സാധിക്കുന്നതല്ല ആ പ്രവൃത്തിയെന്ന്. അതുപോലെ അഹമ്മദ് തോക്കുപിടിക്കുന്ന ശൈലിയും ആളുകള്‍ എടുത്തുപറഞ്ഞിരുന്നു.
2006 ൽ ഓസ്ട്രേലിയയിലേക്ക് താമസം മാറുന്നതിന് മുമ്പ് അൽ അഹമ്മദ് സിറിയയിലെ ഇദ്ലിബിലെ നയ്റബ് പട്ടണത്തിലാണ് താമസിച്ചിരുന്നതെന്ന് അദ്ദേഹത്തിന്റെ കസിൻ മുഹമ്മദ് അൽ അഹമ്മദ് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. 2011ലെ ബഷർ അൽ-അസദ് ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങൾ ആഭ്യന്തരയുദ്ധത്തിലേക്ക് നീങ്ങിയതോടെ അഹമ്മദ് സിറിയ വിട്ടു.
ഈ വർഷം മകനോടൊപ്പം താമസിക്കാൻ അൽ അഹമ്മദിന്റെ മാതാപിതാക്കളും സിഡ്നിയിലേക്കെത്തി. അൽ അഹമ്മദ് സിറിയയിൽ പൊലീസിലും കേന്ദ്ര സുരക്ഷാ സേനയിലും സേവനമനുഷ്ഠിച്ച ആളാണെന്നും . ഇപ്പോൾ എന്റെ മകൻ ഓസ്ട്രേലിയയുടെ നായകനായതിനാൽ എനിക്ക് അഭിമാനവും ബഹുമാനവും തോന്നുന്നുവെന്നും ഓസ്ട്രേലിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷനു നൽകിയ അഭിമുഖത്തിൽ പിതാവ് മുഹമ്മദ് ഫത്തേഹ് അൽ അഹമ്മദ് പറഞ്ഞു. എന്റെ മകൻ എപ്പോഴും ധീരനായിരുന്നു. ആളുകളെ സഹായിക്കും എന്നും അദ്ദേഹം പറഞ്ഞു.
മറ്റൊരു കാര്യം ബോണ്ടി ബീച്ച് തീവ്രവാദി ആക്രമണത്തിനിടയിൽ അക്രമം നടത്തിയ സാജിദ് അക്രമിന്റെ കൈയിൽ നിന്ന് തോക്ക് പിടിച്ച് വാങ്ങിയ അഹമ്മദ് അൽ അഹമ്മദ് എന്തുകൊണ്ട് ആ തോക്ക് ഉപയോഗിച്ച് സാജിദിനെയോ നവീദ് അക്രമിനെയോ വെടി വച്ചില്ല എന്നതാണ്.
സാജിദിന് നേരെ തോക്ക് ചൂണ്ടുക മാത്രമാണ് അയാൾ ചെയ്തത്. അതിനിടയിൽ നവീദ് അക്രമിന്റെ തോക്കിൽ നിന്ന് ഇയാൾക്ക് അഞ്ച് വെടിയുണ്ട കൊള്ളേണ്ടിയും വന്നു. പലരും പറഞ്ഞത് അയാൾക്ക് തോക്ക് ഉപയോഗിക്കാൻ അറിയില്ല എന്ന കാരണമാണ്. എന്നാൽ അത് പാടെ തെറ്റാണെന്ന് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങളിൽ നിന്ന് മനസ്സിലാക്കാൻ കഴിയും.
സിറിയയിൽ ബഷാർ അൽ അസ്സദിന്റെ പട്ടാളത്തിലും ആഭ്യന്തര സുരക്ഷാ വകുപ്പിലും ജോലി ചെയ്ത ആൾക്ക് തോക്കൊന്നും ഒരു വിഷയമല്ല. നമ്മുടെ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി അല്ലെങ്കിൽ എൻ ഐ എ ക്ക് തുല്യമായ ഒന്നാണ് ആ വകുപ്പ്. അങ്ങനത്തെ പശ്ചാത്തലം ഉള്ള ഒരാൾക്ക് തോക്ക് ഉപയോഗിക്കാൻ അറിയില്ല എന്ന് പറയുന്നത് തെറ്റാണ്.
എന്നാൽ അഹമ്മദ് അൽ അഹ്മദ് ആ സമയത്ത് സാജിദിനെയും നവീദിനെയും വെടിവച്ച് കൊന്നിരുന്നു എങ്കിൽ അയാള്‍ പ്രതിയായി മാറും. ആസ്ട്രേലിയൻ നിയമം അയാൾക്ക് എതിരെ നരഹത്യക്ക് കേസ് എടുത്തേനെ. തന്റെയും മറ്റുള്ള ജനങ്ങളുടെയും രക്ഷക്കായി വേദി വെച്ച് കൊല്ലുകയല്ലാതെ വേറെ മാർഗ്ഗം ഇല്ലായിരുന്നു എന്ന് കോടതിയിൽ അയാൾ തെളിയിക്കണം. അതിൽ പരാജയപ്പെട്ടാൽ വർഷങ്ങൾ അയാൾ ജയിലിൽ കിടക്കണം.
ഇതൊക്കെ ആ ഒരു നിമിഷം കൊണ്ട് അഹ്മദ് അൽ അഹ്മദ് ചിന്തിച്ചിരിക്കുമോ എന്നതിൽ ഉറപ്പില്ല. പക്ഷെ രക്തം ചിന്താതെ അക്രമിയെ കീഴ്പ്പെടുത്താൻ ശ്രമിച്ച അയാൾ ഇപ്പോൾ ഒരു ഹീറോ ആയി മാറിയിരിക്കുകയാണ്.













