അഫ്ഗാനിൽ വീണ്ടും പാക് ആക്രമണം; 12 പേർ കൊല്ലപ്പെട്ടു, 100-ലേറെ പേർക്ക് പരുക്ക്

അഫ്ഗാനിസ്ഥാനിൽ വീണ്ടും പാകിസ്ഥാൻ ആക്രമണം. ഇന്ന് രാവിലെ കാണ്ഡഹാറിലെ സ്പിൻ ബോൾഡാക് ജില്ലയിലാണ് ആക്രമണം നടന്നത്. 12 സാധാരണക്കാർ കൊല്ലപ്പെട്ടതായി ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ വക്താവ് സബിഹുള്ള മുജാഹിദ് അറിയിച്ചു.
കൂടാതെ ആക്രമണത്തിൽ 100-ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. അഫ്ഗാൻ സൈന്യം തിരിച്ചടിക്കാൻ നിർബന്ധിതരായെന്നും മുജാഹിദ് വ്യക്തമാക്കി. നിരവധി സൈനികരെ കൊലപ്പെടുത്തിയതായും നിരവധി പോസ്റ്റുകളും ടാങ്ക് അടക്കമുള്ള ഉപകരണങ്ങള്‍ പിടിച്ചെടുത്തതായും താലിബാന് അവകാശപ്പെട്ടു.
കഴിഞ്ഞാഴ്ച കാബൂളിലുണ്ടായ ആക്രമണത്തിന് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചത്.